ഇത് കങ്കണയാണോ? തലൈവിയുടെ പുതിയ ലുക്ക് പോസ്റ്റർ കണ്ട് ആരാധകരുടെ ചോദ്യം
ബോളിവുഡ് താരം കങ്കണ റാവത്ത് ആദ്യമായി തമിഴിൽ എത്തുന്ന ചിത്രമാണ് തലൈവി. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണിത്. എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കങ്കണയുടെ പുതിയ ലുക്ക് പോസ്റ്റ് പുറത്ത്. തലൈവിയുടെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

ചുവപ്പും കറുപ്പും ബോര്‍ഡറുകള്‍ ഉള്ള വെള്ള സാരിയുടുത്ത് തലൈവിയുടെ മുഖത്തെ അതേ ചിരിയുമായാണ് കങ്കണ പോസ്റ്ററില്‍ എത്തുന്നത്. ഇരുവരുടെയും മുഖഭാവങ്ങൾ തമ്മിൽ അതീവ സാദൃശ്യമുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ഇതിന് മുൻപും പുറത്തു വന്ന പോസ്റ്ററുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. രൂപസാദൃയശ്യമായിരുന്നു അന്നും ശ്രദ്ധിക്കപ്പെട്ടത്.
തമിഴിന് പുറമെ ഹിന്ദിയിലും ചിത്രം എത്തുന്നുണ്ട്. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ തയ്യാറാക്കുന്നത്. ജിവി പ്രകാശ് കുമാർ സംഗീതം, ഛായാഗ്രാഹണം നീരവ് ഷാ. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിർമ്മിക്കുന്നത്. തലൈവിയെ കൂടാതെ ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യ മേനോൻ ജയലളിതയായി എത്തുന്ന ചിത്രമായ 'ദി അയണ്‍ ലേഡിയും ഭാരതിരാജ ഒരുക്കുന്ന 'തായ്: പുരട്ചി തലൈവിയുമാണ്.


Click it and Unblock the Notifications











