ജയലളിതയുടെ ജീവിതവും ഒടുവില്‍ സിനിമയാവുന്നു!സംവിധായകനായി വിജയ്! കാണൂ

By Midhun

രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പുറമെ സിനിമാ രംഗത്തും തിളങ്ങിയ വ്യക്തിത്വമായിരുന്നു അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത. സിനിമാ നടിയായി പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയ സ്വീകാര്യത രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അവരെ സഹായിച്ചിരുന്നു. ജയലളിതയുടെ വിയോഗം തമിഴ് ജനതയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. സംഭവബഹുലമായ ജയലളിതയുടെ ജീവിതം സിനിമയാക്കുമെന്ന് പറഞ്ഞ നേരത്തെ നിരവധി റിപ്പോര്‍ട്ടുകളായിരുന്നു വന്നത്.

എന്നാല്‍ അതെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുകയായിരുന്നു ചെയ്തിരുന്നത്. തെന്നിന്ത്യയിലെ മുന്‍നിര നടിമാരിലൊരാള്‍ തമിഴകത്തിന്റെ അമ്മയാവുന്നു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ പല റിപ്പോര്‍ട്ടുകളും പിന്നീട് വെറും ഗോസിപ്പുകളായി മാറുകയായിരുന്നു ചെയ്തത്. എന്നാല്‍ ഒടുവില്‍ ജയലളിതയുടെ ജീവചരിത്ര സിനിമ വരുകയാണ്. പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകളിലൊന്നായ വിബ്രീ മീഡിയയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജയലളിതയുടെ ജീവിതം

ജയലളിതയുടെ ജീവിതം

ജയലളിതയുടെ ജീവിതം അഭ്രപാളിയിലേക്ക് പകര്‍ത്തുന്നതിന്റെ തയ്യാറെടുപ്പുകളിലാണ് ബോളിവുഡും തെന്നിന്ത്യന്‍ സിനിമാ ലോകവും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ചലച്ചിത്ര പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലായിരുന്നു. രാംഗോപാല്‍ വര്‍മ്മയടക്കമുളള സംവിധാകരായിരുന്നു ഇതില്‍ സന്നദ്ധത അറിയിച്ച് എത്തിയിരുന്നത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ഒടുവില്‍ ജയലളിതയുടെ ജീവിതം സിനിമയാവുകയാണ്.

സംവിധായകനായി വിജയ്

സംവിധായകനായി വിജയ്

തമിഴകത്തെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ എ.എല്‍ വിജയ് ആണ് ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. മദ്രാസിപട്ടണം,ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായ മാറിയ ആളാണ് വിജയ്. മികച്ച പ്രമേയങ്ങള്‍ പറഞ്ഞ ചിത്രങ്ങളായിരുന്നു വിജയുടെതായി കൂടുതലായി പുറത്തിറങ്ങിയിരുന്നത്. ജയലളിതയുടെ ജീവചരിത്ര സിനിമയും വിജയ് മികവുററതാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്..

വിബ്രി മീഡിയ

വിബ്രി മീഡിയ

പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ വിബ്രീ മീഡിയയാണ് ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. വിബ്രീ മീഡിയയുടെ ഡയറക്ടര്‍ ബ്രിന്ദ്ര പ്രസാദായിരുന്നു ജയലളിതയുടെ ബയോപിക്കിനെകുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടത്. മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്ന ജയലളിതയുടെ ജീവിതം സിനിമയാകുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു ബ്രിന്ദ്ര പ്രസാദ് സുപ്രധാനം പ്രഖ്യാപനം അറിയിച്ചത്

ഫസ്റ്റ്ലുക്ക് ഉടന്‍

ഫസ്റ്റ്ലുക്ക് ഉടന്‍

ജയലളിതയുടെ ജന്മവാര്‍ഷികത്തിന്റെ അന്നാകും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിടുകായെന്നും ബ്രിന്ദ്രാ പ്രസാദ് അറിയിച്ചിരുന്നു. അതേസമയം ചിത്രത്തിന്റൈ പ്രഖ്യാപനം വന്നതോടെ ജയലളിതയായി ആര് എത്തുമെത്തുമെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍. തെന്നിന്ത്യന്‍ താരസുന്ദരിമാരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇതേക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

രണ്ട് ബയോപിക്കുകള്‍

രണ്ട് ബയോപിക്കുകള്‍

ജയലളിതയുടെ ബയോപിക്കിനു പുറമെ മറ്റ് രണ്ട് ജീവചരിത്ര സിനിമകള്‍ കൂടി വിബ്രി മീഡിയ നിര്‍മ്മിക്കുന്നുണ്ട്. ആന്ധ്രാ മുന്‍മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ ജീവിതവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതവുമാണ് ഇവര്‍ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X