ജയലളിതയുടെയും ശശികലയുടെയും ജീവിതം പറഞ്ഞ് ബയോപിക്ക് ചിത്രം! ശശിലളിത പ്രഖ്യാപിച്ചു!
ഇന്ത്യന്‍ സിനിമയില്‍ ബയോപിക്ക് ചിത്രങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമെല്ലാം ജീവിതം പ്രമേയമാക്കി കൊണ്ടാണ് പല സിനിമകളും പുറത്തിറങ്ങിയിരുന്നത്. അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി കൊണ്ടുളള സിനിമകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് ചിത്രങ്ങളാണ് ജയലളിതയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെയെല്ലാം പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തലൈവിയെന്നും ദ അയേണ്‍ ലേഡിയെന്നും പേരിട്ട ചിത്രങ്ങളുടെ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ജയളിതയുടെ ജീവിതം പ്രമേയമാക്കികൊണ്ടുളള മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ശശി ലളിത
ജയലളിതയുടെ ജീവിതം പ്രമേയമാക്കി കെ ജഗദീശ്വര റെഡ്ഡിയാണ് പുതിയ ബയോപിക്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ശശിലളിത എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ജയലളിതയ്‌ക്കൊപ്പം ശശികലയ്ക്കും പ്രാധാന്യം നല്‍കിയുളള ഒരു സിനിമയായിരിക്കുമിതെന്നാണ് അറിയുന്നത്.

മേയിലാണ് ഷൂട്ടിംഗ്
അവസാന നാളുകളിലെ ജയലളിതയുടെ 75 ദിവസത്തോളം നീണ്ട ആശുപത്രി ജീവിതവും സിനിമയില്‍ കാണിക്കുമെന്നാണ് അറിയുന്നത്. മേയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. നിലവില്‍ സിനിമയിലെ താരങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ജയം മൂവീസാണ് സിനിമ നിര്‍മ്മിക്കുന്നത്. ശശിലളിതയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

തലൈവി എന്ന ചിത്രം
അടുത്തിടെയായിരുന്നു കങ്കണ റാവത്തിനെ കേന്ദ്രകഥാപാത്രമാക്കികൊണ്ടുളള ജയലളിതയുടെ ബയോപിക്ക് ചിത്രം പ്രഖ്യാപിച്ചിരുന്നത്. തലൈവി എന്ന് പേരിട്ട ചിത്രം തമിഴ് സംവിധായകന്‍ എല്‍ വിജയാണ് ഒരുക്കുന്നത്. തമിഴിനു പുറമെ ബോളിവുഡില്‍ ജയ എന്ന പേരിലാണ് ചിത്രം വരുന്നത്. ജയലളിത ബയോപിക്കിനായി കോടികളാണ് കങ്കണ റാവത്തിന് പ്രതിഫലമായി നല്‍കുന്നത്.

ദ അയേണ്‍ ലേഡി
ജയലളിതയുടെ മറ്റൊരു ബയോപിക്ക് ചിത്രമായ ദ അയേണ്‍ ലേഡിയയില്‍ നിത്യാ മേനോനാണ് നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. പോസ്റ്ററിലെ നിത്യാ മേനോന്റെ രൂപമാറ്റം തന്നെയായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. എഎര്‍ മുരുകദോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പ്രിയദര്‍ശിനിയാണ് ദ അയേണ്‍ ലേഡി സംവിധാനം ചെയ്യുന്നത്.
ട്വീറ്റ് കാണൂ


Click it and Unblock the Notifications











