ജയലളിതയുടെ ബയോപിക്ക് ദ അയേണ്‍ ലേഡിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്! ചിത്രത്തില്‍ തലൈവിയായി ഈ താരസുന്ദരി?
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ദ അയേണ്‍ ലേഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരിക്കുന്നത്. തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ എആര്‍ മുരുകദോസിന്റെ അസോസിയേറ്റ് പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മുരുകദോസ് തന്നെയായിരുന്നു തന്റെ ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നത്. തമിഴിലെ താരസുന്ദരി വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ തലൈവിയായി എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

സംഭവബഹുലമായ ജയലളിതയുടെ ജീവിതമാണ് അണിയറപ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പുറമെ സിനിമാരംഗത്തും തിളങ്ങിയ വ്യക്തിത്വമായിരുന്നു ജയലളിത. സിനിമാരംഗത്ത് പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയ അതേ സ്വീകാര്യത രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അവരെ സഹായിച്ചിരുന്നു. തമിഴ് ജനതയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയായിരുന്നു ജയലളിതയുടെ വിയോഗമുണ്ടായത്.
ജയലളിതയുടെ ജീവിതം സിനിമയാകുമെന്ന് പറഞ്ഞ് നേരത്തെ വിബ്രി മീഡിയ എന്ന പ്രൊഡക്ഷന്‍ കമ്പനിയും രംഗത്തെത്തിയിരുന്നു. തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ എഎല്‍ വിജയ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എഎല്‍ വിജയുടെ ചിത്രത്തിന് പിന്നാലെയായിരുന്നു പ്രിയദര്‍ശിനിയുടെ ദ അയേണ്‍ ലേഡി എന്ന ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.


Click it and Unblock the Notifications











