»   » ആരവിന്റേയും അയാന്റെയും അച്ഛന്‍, തന്നിലെ അച്ഛനെക്കുറിച്ച് ജയം രവി !!

ആരവിന്റേയും അയാന്റെയും അച്ഛന്‍, തന്നിലെ അച്ഛനെക്കുറിച്ച് ജയം രവി !!

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ജയം രവി രണ്ടു മക്കളുടെ പിതാവ് കൂടിയാണ്. അച്ഛനായതിനു ശേഷമുള്ള മാറ്റത്തെക്കുറിച്ചും താനെന്ന അച്ഛനെക്കുറിച്ചും സംസാരിക്കുകയാണ് താരം. ഫാദേഴ്്‌സ് ഡേയോട് അനുബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

ലോക സിനിമകളുടെ ആരാധകനായ അച്ഛന് ആശംസ അറിയിച്ചാണ് താരം തുടങ്ങിയത്. പിതാവ് ലോകസിനിമയുടെ ആരാദകനായതിനാല്‍ത്തന്നെ ക്ലാസിക് സിനിമകള്‍ കാണാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്ന് താരം പറയുന്നു.

അച്ഛന്‍റെ ഏറ്റവും ഇഷ്ടമുള്ള സ്വഭാവം

ജോലിയേയും വീടിനേയും വേര്‍ തിരിച്ച് നിര്‍ത്താനുള്ള അച്ഛന്റെ കഴിവിനോട് തനിക്ക് മതിപ്പുണ്ട്. ജോലിയോടുള്ള അച്ഛന്റെ ആത്മാര്‍ത്ഥത തനിക്ക് പ്രചോദനമായിട്ടുണ്ട്. എന്നാല്‍ ജോലിയില്‍ നിന്നും ഒഴിഞ്ഞു പുറത്തു പോകാനും മറ്റും സമയം കണ്ടെത്താന്‍ അച്ഛന് താല്‍പര്യമില്ലെന്നും താരം പറയുന്നു.

തന്നിലെ അച്ഛനെക്കുറിച്ച്

രണ്ട് ആണ്‍കുട്ടികളുടെ പിതാവാണ് ജയം രവി. മക്കള്‍ ജനിച്ചതിനു ശേഷം തനിക്ക് കുറച്ചു കൂടി ഉത്തരവാദിത്തബോധം വന്നെന്നു താരം പറയുന്നു. മുന്‍പ് പല കാര്യങ്ങളിലും ഉഴപ്പനായ താന്‍ മക്കളുടെ വരവോടെ അത്തരം കാര്യങ്ങളിലും നിലപാട് മാറ്റിയെന്ന് താരം സ്വയം വിലയിരുത്തുന്നു.

ഓര്‍ത്തിരിക്കുന്ന ദിവസം

ആരവിനെ കൈയ്യില്‍ കിട്ടിയ നിമിഷം താന്‍ ഇന്നും ഓര്‍ത്തിരിക്കുന്നുവെന്ന് താരം പറയുന്നു. വളരെ വ്യത്യസ്തമായ ഫീലിങ്ങായിരുന്നു അപ്പോഴത്തേത്. അത് വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ലെന്നും ജയം രവി പറയുന്നു.

ടെന്‍ഷനടിച്ച ദിവസം

ആരവ് സ്‌കൂളില്‍ ഓട്ട മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് ടോന്‍ഷനുണ്ടായിരുന്നുവെന്ന് ജയം രവി. തന്നെ നോക്കിയായിരുന്നു അവന്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒന്നാം സമ്മാനം കരസ്ഥമാക്കി അവന്‍ തിരിച്ചു വന്നപ്പോഴാണ് തനിക്ക് ആശ്വാസമായതെന്ന് താരം പറയുന്നു.

English summary
സ്ക്രീനില്‍ മികച്ച അച്ഛനും ഭര്‍ത്താവുമൊക്കെയാകാം,എന്നാല്‍ ശരിക്കുമുള്ള ജീവിതത്തിലോ, ജയം രവി എന്ന അച്ഛനെക്കുറിച്ച് അറിയൂ !!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam