നായികമാരുമായി മുട്ടിയുരുമ്മി അഭിനയിക്കുമ്പോള്‍! ഭാര്യയുടെ പ്രതികരണത്തെക്കുറിച്ച് ജയം രവി പറഞ്ഞത്?
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരങ്ങളിലൊരാളാണ് ജയം രവി. തമിഴകത്ത് മാത്രമല്ല കേരളത്തിലും അദ്ദേഹത്തിന് ആരാധകരേറെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹം മകന്റെ സിനിമാപ്രേവേശത്തെക്കുറിച്ച് വ്യക്തമാക്കിയത്. തനിക്കൊപ്പം മകനും അഭിനയിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ മുതല്‍ ആരാധകര്‍ ഈ താരത്തിനൊപ്പമായിരുന്നു. ടിക് ടിക് ടിക് എന്ന ചിത്രത്തിലൂടെയായിരുന്നു ആരവ് തുടക്കം കുറിച്ചത്. ശക്തി സുന്ദര്‍രാജന്‍ സംവിധാനം ചെയ്ത സിനിമയാണിത്. തമിഴകത്തെ ആദ്യ ബഹിരാകാശ ചിച്രമെന്ന നേട്ടവുമായാണ് ഈ ചിത്രമെത്തുന്നത്. നിവേദ പെദുരാജും ജയം രവിയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍.
താരപുത്രന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പറ്റിയ തിരക്കഥ ലഭിച്ചപ്പോള്‍ അത് സാധ്യമാവുകയായിരുന്നുവെന്ന് ജയം രവി പറയുന്നു. അഭിനേതാവെന്ന നിലയില്‍ മാത്രമല്ല പിതാവെന്ന നിലയിലും താന്‍ ഏറെ സന്തോഷവാനാണെന്ന് താരം പറയുന്നു. തന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. അഭിനയത്തോട് താല്‍പര്യമുണ്ടെന്ന് ആരവ് നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളൊക്കെ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മകനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ചത്.

സിനിമയില്‍ നായികമാര്‍ക്കൊപ്പം ചേര്‍ന്ന് അഭിനയിക്കുമ്പോഴുള്ള ഭാര്യയുടെ പ്രതികരണത്തെക്കുറിച്ചും അവതാരക ചോദിച്ചിരുന്നു. പലപ്പോഴും അടുത്തിടപഴകുന്ന രംഗങ്ങളും ഇന്റിമേറ്റ് സീനുകളിലുമൊക്കെ അഭിനയിക്കേണ്ടി വരാറുണ്ട്. പൊതുവെ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്‍പര്യമില്ല. പിന്നെ സിനിമ തന്റെ പ്രൊഫഷനാണെന്നും ജോലിയുടെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നതെന്നുമോര്‍ത്ത് അക്കാര്യം അംഗീകരിക്കുകയാണെന്നും താരം പറയുന്നു. പല താരങ്ങളോടും ഇത്തരത്തിലുള്ള ചോദ്യം ചൊദിക്കാറുണ്ട്. തിരക്കഥ ആവശ്യപ്പെടുന്നതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നാണ് താരങ്ങളുടെ മറുപടി.


Click it and Unblock the Notifications











