twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകന്‍ കണ്ട ജയം രവി പറയുന്നു, ഇതതല്ല... ആകെയുള്ളത് പുലി മാത്രം!!! എന്താണ് വനമകന്‍???

    By Karthi
    |

    മലയാള സിനിമയില്‍ പുതിയ ചരിത്രമായി മാറിയ ചിത്രമായിരുന്നു പുലിമുരുകന്‍. ഒരു മലയാള സിനിമയ്ക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന കളക്ഷന്‍ റെക്കോര്‍ഡിലേക്ക് അതിവേഗം നടന്ന് കയറിയ ചിത്രം. 100 കോടി, 150 കോടി ക്ലബ്ബുകളില്‍ ഇടം നേടിയ ആദ്യ സിനിമ. മലയാളത്തിന് പുറമെ തെലുങ്കിലും, തമിഴിലും ചിത്രം മൊഴിമാറ്റി എത്തി.

    കാടിന്റെ പശ്ചാത്തലത്തില്‍ ജയം രവി നായകനാകുന്ന തമിഴ് ചിത്രം വനമകന്‍ പെരുന്നാളിന് മലയാള ചിത്രങ്ങള്‍ക്കൊപ്പം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. കാടും കടുവയും ചിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ട്. എന്നാല്‍ വനമകന്‍ പുലിമുരുകനല്ലെന്നാണ് ജയം രവി പറയുന്നത്.

    പുലിയുണ്ട് പുലിമുരുകനല്ല

    പുലിയുണ്ട് പുലിമുരുകനല്ല

    പുലിമുരുകനുമായി ഒരു തരത്തിലും വനമകന് സാമ്യമില്ലെന്നാണ് ജയം രവി പറയുന്നത്. ആകെമൊത്തം വ്യത്യസ്തമായൊരു കഥയാണ് ചിത്രം പറയുന്നത്. പുലിമുരുകനിലും വനമകനിലും വനവും കടുവയും ഉണ്ടെന്നുള്ളത് മാത്രമാണ് ഏക സമാനതയെന്നും താരം പറയുന്നു.

    പുലിമുരുകന്‍ ഇഷ്ടമായി

    പുലിമുരുകന്‍ ഇഷ്ടമായി

    മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന നടനാണ് ജയം രവി. കഴിഞ്ഞ വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയ പുലിമുരകന്‍ ജയം രവി കണ്ടും. ചിത്രം തനിക്ക് ഇഷ്ടമായിയെന്നും പറഞ്ഞു. കൊച്ചില്‍ വനമകന്റെ പ്രചാരണാര്‍ത്ഥം എത്തിയപ്പോഴായിരുന്നു ഇക്കാര്യങ്ങള്‍ ജയം രവി പറഞ്ഞത്.

    മലയാള സിനിമയും പ്രേക്ഷകരും മാറി

    മലയാള സിനിമയും പ്രേക്ഷകരും മാറി

    മലയാള സിനിമയും പ്രേക്ഷകരും ഒരുപാട് മാറി. പുതിയ സിനിമകളും പുതിയ കാഴ്ച്ചപ്പാടുകളും കടന്നുവന്നു. ഇതര ഭാഷക്കാര്‍ക്കും പോലും മാതൃകാപരമായ മാറ്റങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മലയാള സിനിമയില്‍ ഉണ്ടായതായി ജയം രവി പറഞ്ഞു.

    പുതിയ തലമുറയുടെ പ്രത്യേകത

    പുതിയ തലമുറയുടെ പ്രത്യേകത

    മലയാള സിനിമയിലെ പുതിയ തലമുറയില്‍ നിരവധി കഴിവുള്ളവരുണ്ട്. അവര്‍ ബുദ്ധിപരമായ രീതിയിലാണ് സിനിമയെ സമീപിക്കുന്നത്. ഇപ്പോള്‍ ധാരാളം റെക്കോര്‍ഡ് ബ്രേക്കിംഗ് ഹിറ്റുകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഉദാഹരണമാണെന്നും ജയം രവി പറഞ്ഞു.

    പഴയകാലം ആവര്‍ത്തിക്കുന്നു

    പഴയകാലം ആവര്‍ത്തിക്കുന്നു

    തെലുങ്ക്, തമിഴ്, കന്നട സിനിമ ലോകം അസൂയയോടെ നോക്കി കണ്ടിരുന്ന ഒരു മലയാള സിനിമ ലോകം ഉണ്ടായിരുന്നു പണ്ട്. ഒരു പത്ത് വര്‍ഷക്കാലം. കലാപരമായി വാണിജ്യപരവുമായി മുന്നിട്ട് നിന്ന സിനിമകള്‍. മലയാളത്തിനായിരുന്നു ഏറ്റവും അധികം ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നത്. ആ കാലം ആവര്‍ത്തിക്കുകയാണെന്നും താരം പറഞ്ഞു.

    വനമകന്റെ പ്രത്യേകത

    വനമകന്റെ പ്രത്യേകത

    ആദിവാസി സമൂഹവും പുറം ലോകവും പ്രധാന പശ്ചാത്തലമായി വരുന്ന ചിത്രമാണ് വനമകന്‍. കാടിനുള്ളിലെ ആദിവാസി സമൂഹത്തില്‍ നിന്നും പുറം ലോകത്തപ്പെട്ട ഒരു ട്രൈബല്‍ യുവാവും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

    എഎല്‍ വിജയ് മാജിക്

    എഎല്‍ വിജയ് മാജിക്

    പ്രഭുദേവ, തമന്ന, സോനു സൂദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ദേവിക്ക് ശേഷം എഎല്‍ വിജയ് സംവിധാം ചെയ്യുന്ന ചിത്രമാണ് വനമകന്‍. ജയം രവി നായകനായി എത്തുമ്പോള്‍ വില്ലനായി എത്തുന്നത് സംവിധായകനും നടനുമായ എസ്‌ജെ സൂര്യയാണ്. സെയിഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

    വനമകൻ ട്രെയിലർ കാണാം...

    English summary
    Jayam Ravi opens up about Pulimurugan and his new film Vanamakan. Vnamakan is entirely different from pulimurugan. Forest and tiger is the only similarity in both movies, says Jayam Ravi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X