അവരെ ഒരുമിപ്പിച്ചത് ഞാനാണ്, ആരെയും പിരിച്ചിട്ടില്ല; തൃഷ പറഞ്ഞത് സത്യമെന്ന് ജയം രവിയും; താരം പറഞ്ഞത്
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ജയം രവിയുടെ വിവാഹ മോചനം. 15 വർഷം നീണ്ട വിവാഹ ജീവിതത്തിന് ശേഷമാണ് രണ്ട് പേരും രണ്ട് വഴിക്ക് പിരിയുന്നത്. പിരിഞ്ഞതിന് കാരണമെന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. വിവാഹ മോചിതനാവുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജയം രവി മാത്രമാണ് പ്രസ്താവന പുറത്ത് വിട്ടത്. ആരതി രവി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഒരുമിച്ചുള്ള ഫോട്ടോകൾ ആരതി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്.
വിവാഹ മോചനത്തെക്കുറിച്ച് പല ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ജയം രവി ഒരു നടിയുമായി അടുത്തതാണ് വിവാഹ ബന്ധത്തെ ബാധിച്ചതെന്നാണ് അഭ്യൂഹങ്ങളിലൊന്ന്. സിനിമാ ലോകത്ത് ജയം രവിക്ക് ഒരുപിടി അടുത്ത സൗഹൃദങ്ങളുണ്ട്. ജയം രവിയുടെയും ആരതിയുടെയും അടുത്ത സുഹൃത്താണ് നടി തൃഷ. ജയം രവിയും ആരതിയും പ്രണയത്തിലാകാൻ തൃഷയും കാരണമായിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പൊന്നിയിൻ സെൽവനിൽ കുന്ദവി നന്ദിനിയുടെയും ആദിത്യ കരികാലന്റെയും പ്രണയം തകർത്തത് പോലെ തൃഷ ജീവിതത്തിൽ ആരുടെയെങ്കിലും പ്രണയം തകർത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. ഒരിക്കും അങ്ങനെ ചെയ്തിട്ടില്ല. മറ്റൊരാളുടെ പ്രണയത്തിൽ ഞാൻ ഇടപെടാറില്ല. ആരെയും പിരിച്ചിട്ടില്ല. പക്ഷെ ഒരുപാട് പേരെ ഒന്നിപ്പിച്ചിട്ടുണ്ടെന്ന് തൃഷ വ്യക്തമാക്കി. തൃഷ പറഞ്ഞത് ശരിയാണെന്നും തന്നെയും ആരതിയെയും ഒന്നിപ്പിച്ചത് തൃഷയാണെന്നും അന്ന് ജയം രവി വ്യക്തമാക്കി. തനിക്ക് വളരെ ഇഷ്ടപ്പെട്ട ദമ്പതികളാണ് ജയം രവിയും ആരതി രവിയുമെന്ന് തൃഷയും പറഞ്ഞു.
ജയം രവിയുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളെന്ന് കഴിഞ്ഞ കുറേ നാളുകളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ആരതി സോഷ്യൽ മീഡിയയിൽ നിന്നും നടനൊപ്പമുള്ള ഫോട്ടോകൾ നീക്കിയതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. തമിഴകത്ത് നിന്നും തുടരെ വിവാഹ മോചന വാർത്തകളാണ് പുറത്ത് വരുന്നത്. സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും ഗായി സൈന്ധവിയും പിരിഞ്ഞതിന് പിന്നാലെയാണ് പുതിയ വേർപിരിയൽ വാർത്ത.

അതിന് മുമ്പ് ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിഞ്ഞതും വാർത്താ പ്രാധാന്യം നേടി. തമിഴ് താരങ്ങളുടെ വ്യക്തി ജീവിതം തുടരെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 2009 ലാണ് ജയം രവിയും ആരതിയും വിവാഹം ചെയ്തത്. രണ്ട് ആൺമക്കളും പിറന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ആരതി. ജയം രവിയോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് ആരതി നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഭർത്താവെന്ന നിലയിൽ ജയം രവിക്ക് താൻ 100 മാർക്ക് നൽകും. ഗർഭിണിയായിരിക്കുമ്പോൾ തന്നെ നന്നായി മനസിലാക്കി. എല്ലാ ഭർത്താക്കൻമാരും ഇങ്ങനെയായിരിക്കണം എന്നാണ് താൻ കരുതുന്നതെന്നും ആരതി രവി പറഞ്ഞു. ഒരു വർഷം മുമ്പ് വരെ പൊതേുവദികളിൽ ഇരുവരും ഒരുമിച്ചെത്താറുണ്ടായിരുന്നു. പെട്ടെന്നാണ് ഇവർക്കിടയിൽ പ്രശ്നങ്ങളെന്ന വാർത്ത പ്രചരിച്ചത്.


Click it and Unblock the Notifications