പൊട്ടിത്തെറികൾ തുടങ്ങിയെന്ന് അപ്പോഴേ മനസിലായി; ആരതിയുടെ അമ്മയും ജയം രവിയും തമ്മിലുണ്ടായ പ്രശ്നം; ശോഭന രമേശ്

ജയം രവിയും ഭാര്യ ആരതി രവിയും വിവാഹ മോചിതരാകുന്ന വാർത്ത ഇതിനോടകം വലിയ ചർച്ചയാകുന്നുണ്ട്. ഒരുപാട് ചർച്ചകൾക്കും ആലോചനയ്ക്കും ശേഷം ബന്ധം പിരിയാൻ തീരുമാനിച്ചെന്ന് ആദ്യം ജയം രവിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ പിന്നാലെ എതിർപ്പുമായി ആരതി രവി രം​ഗത്ത് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിരിയുന്നെന്ന് ജയം രവി പ്രഖ്യാപിച്ചതെന്ന് ആരതി പറയുന്നു. ഇതോടെ ഇരുവരുടെയും വിവാഹ ജീവിതത്തിൽ സംഭവിച്ചതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വരുന്നുണ്ട്.

ആരതി രവിയുടെ കുടുംബത്തിന്റെ ഇടപെടൽ വിവാഹ ബന്ധത്തിൽ പ്രശ്നമായെന്ന് അഭ്യൂഹങ്ങളുണ്ട്. പ്രമുഖ നിർമാതാവ് സുജാത വിജയകുമാറിന്റെ മകളാണ് ആരതി രവി. ജയം രവിയുടെ സെെറൺ, ഭൂമി തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് സുജാത വിജയകുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയാണ്. പ്രൊഫഷണലായി ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായെന്നും ഇത് വിവാഹ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Jayam Ravi  Aarti Ravi

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജയം രവിയുടെയും ആരതിയുടെയും കുടുംബ സുഹൃത്ത് നർത്തകി ശോഭന രമേശ്. ആരതിയുടെ കുടുംബവുമായുള്ള പ്രശ്നമാണ് ജയം രവി-ആരതി അകൽച്ചയ്ക്ക് കാരണമെന്ന് ഇവർ പറയുന്നു. സുജാത വിജയകുമാർ ജയം രവിയെ വെച്ച് ചെയ്ത സിനിമകൾ ഹിറ്റായില്ല. സുജാത എന്റെ കോമൺ ഫ്രണ്ടാണ്.

വീട്ടിൽ നവരാത്രിക്കും മറ്റും വന്നിട്ടുണ്ട്. സംസാരിക്കുമ്പോൾ ഇതെല്ലാം വിഷയമായിട്ടുണ്ട്. പൊട്ടിത്തെറികൾ തുടങ്ങിയെന്ന് ഞങ്ങൾക്ക് മനസിലായി. രണ്ട് കുടുംബങ്ങൾക്ക് നടുവിൽ നിന്ന ജയം രവിക്ക് അവിടെയും ഇവിടെയും ബാലൻസ് ചെയ്യാൻ പറ്റിയില്ല. ഭാര്യയുടെ അമ്മ പറയുന്നത് അത് പോലെ കേൾക്കുന്നതിന് മുമ്പും സ്വന്തം കുടുംബത്തോടും കൂടെ സംസാരിക്കേണ്ടതായിരുന്നു.

Jayam Ravi  Aarti Ravi

ഒരുപാട് അമ്മായിയമ്മമാർ അത് മനസിലാക്കുന്നില്ല. അവർ വല്ലാതെ നിയന്ത്രിക്കുന്നു. രവിക്ക് അബദ്ധം പറ്റി. സുജാത വിജയകുമാർ കൊണ്ട് വരുന്ന കഥകൾ തന്റെ അച്ഛനോടോ സഹോദരനോടോ ചർച്ച ചെയ്യാമായിരുന്നു. ജയം രവി തന്റെ ചേട്ടനൊപ്പം ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. ചേട്ടനോടും കൂടെ ചർച്ച ചെയ്യാമെന്ന് നടൻ കുറച്ച് കൂടെ ബോൾഡായി ആരതിയോട് പറയണമായിരുന്നു.

ജയം രവിയെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വന്നത് തന്നെ നടന്റെ കുടുംബമാണെന്നും ശോഭന രമേശ് ചൂണ്ടിക്കാട്ടി. ബന്ധം മുന്നോട്ട് പോകാൻ ഒന്ന് കൂടി ആരതിയും കുടുംബവും ശ്രമിച്ചേക്കും. എന്നാൽ രവിക്ക് പ്രശ്നങ്ങൾ കാരണം വിവാഹ ജീവിതം മതിയായെന്ന് തോന്നുന്നു. ഒരുപക്ഷെ കുറച്ച് മാസങ്ങൾ മാറി നിന്ന ശേഷം അവർ വീണ്ടും ഒരുമിച്ചേക്കാമെന്നും ശോഭന രമേശ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ടുകൾ പ്രകാരം സുജാത വിജയകുമാറിന്റെയും ഇവരുടെ ദത്തുപുത്രനായ ശങ്കറിന്റെയും ഇടപെടലാണ് ജയം രവിയെ നീരസപ്പെടുത്തിയത്. സംവിധായകൻ പാണ്ടിരാജനൊപ്പമുള്ള തന്റെ അടുത്ത സിനിമയിൽ 25 കോടി രൂപ ജയം രവി പ്രതിഫലമായി ആവശ്യപ്പെട്ടു. ഇതോടെ സിനിമയുടെ ബ‍ഡ്ജറ്റ് കുറയ്ക്കാൻ സംവിധായകന് മേൽ നിർമാതാവായ സുജാത വിജയകുമാർ സമ്മർദ്ദം ചെലുത്തി.

ഇത്രയും വലിയ തുക തിരിച്ച് പിടിക്കാൻ ജയം രവിക്ക് സാധിക്കില്ലെന്ന് സുജാത വാദിച്ചെന്നും ഒടുവിൽ സംവിധായകൻ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംവിധായകൻ മോഹൻരാജയാണ് ജയം രവിയുടെ സഹോദരൻ. മോഹൻരാജ ജയം രവിയെ നായകനാക്കി ചെയ്ത സിനിമകളിൽ ഭുരിഭാ​ഗവും വൻ ഹിറ്റാണ്. തനി ഒരുവൻ, സന്തോഷ് സുബ്രമണ്യം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X