ജയം രവിയെ തിരഞ്ഞ് ആരതി വീട്ടിൽ വരെ വന്നു; ഖുശ്ബു എന്തുകൊണ്ട് ഒന്നും കണ്ടില്ലെന്ന് നടിക്കുന്നു?; അന്തനൻ

തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയാവുകയാണ് നടൻ ജയം രവിയുടെ വിവാഹ മോചനം. ഭാര്യ ആരതി രവിയുമായി താൻ പിരിയുകയാണെന്ന് ജയം രവി പ്രസ്താവന പുറത്ത് വിട്ടതിന് പിന്നാലെ നടനെതിരെ ആരതി രവി രം​ഗത്തെത്തി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാ​ഹ മോചനത്തിന് ഒരുങ്ങിയതെന്ന് ആരതി ആരോപിച്ചു. റിപ്പോർട്ടുകൾ പ്രകാരം ആരതിയും കുടുംബവുമായി ജയം രവിക്ക് കുറച്ച് നാളുകളായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഇരുവർക്കുമിടയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴത്തെ ഫിലിം ജേർണലിസ്റ്റ് അന്തനൻ. ഇപ്പോഴത്തെ പ്രശ്നങ്ങൾ ജയം രവിയുടെ കരിയറിനെ ബാധിച്ചേക്കുമെന്ന് അന്തനൻ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം. ജയം രവി മറ്റൊരു പ്രശാന്താകുമോ എന്ന തോന്നൽ എനിക്കുണ്ട്. അദ്ദേഹം അഭിനയിച്ച ബ്രദർ എന്ന സിനിമ ദീപാവലിക്ക് റിലീസ് ചെയ്യാൻ പോകുകയാണ്.

Jayam Ravi  Aarti Ravi

പക്ഷെ ജയം രവിയെ കിട്ടുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങളാണ് അതിന് കാരണം. ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രൊമോഷൻ ചെയ്യേണ്ടതുണ്ട്. ജയം രവിയെ പോലെ മുൻ നിര നടൻ ഫോൺ ഓഫ് ചെയ്ത് എവിടെയോ പോയിരിക്കുന്നു. ആ നിർമാതാവിന്റെ അവസ്ഥ ആലോചിച്ച് നോക്കൂ. ഓഡിയോ ലോഞ്ചോ മറ്റ് ഇവന്റുകളോ നടത്തണമെങ്കിൽ ജയം രവി വേണ്ടേയെന്നും അന്തനൻ ചോദിക്കുന്നു.

ആരതി ജയം രവിയോട് സംസാരിക്കാൻ ഏറെ ശ്രമിച്ചു. ഒടുവിൽ നടന്റെ വീട്ടിൽ വരെ പോയി. പക്ഷെ നടൻ വീട് വിട്ട് പോയിട്ട് കുറേ ദിവസമായെന്നാണ് വീട്ടുകാർ പറഞ്ഞത്. സംസാരിച്ച് പരിഹരിക്കേണ്ട വിഷയത്തിൽ ജയം രവി അതിന് തയ്യാറാകുന്നില്ലെന്നും അന്തനൻ പറയുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾ നടൻ പ്രശാന്തിന്റേതിന് സമാനമായ സാഹചര്യം ജയം രവിയുടെ കരിയറിലുണ്ടാക്കുമെന്നും അന്തനൻ പറയുന്നു.

Jayam Ravi  Aarti Ravi

പ്രശാന്ത് കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും കരിയറിൽ നിന്ന് മാറുന്നതെന്നും അന്തനൻ ചൂണ്ടിക്കാട്ടി. ജയം രവിക്കും ആരതി രവിക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടി ഖുശ്ബുവിനേ സാധിക്കൂ, അതിന് പിന്നിൽ ഒരു കഥയുണ്ടെന്നും ഇദ്ദേഹം വാദിക്കുന്നു.

പണ്ട് സിനിമാ ലോകത്തെ താരങ്ങൾ വർഷത്തിൽ ഒരിക്കൽ വിദേശത്തേക്ക് ടൂർ പോകും. ഒരിക്കൽ ജയം രവി, ഖുശ്ബു ഉൾപ്പെടെയുള്ള താരങ്ങൾ സിം​ഗപ്പൂരിൽ ടൂർ പോയി. അന്ന് ആരതിയും ആ ട്രിപ്പിലുണ്ട്. ജയം രവിയോട് തന്റെ പ്രണയം പറയണമെന്ന ആ​ഗ്രഹത്തിലാണ് ആരതി ആ ട്രിപ്പിൽ പോയത്. വലിയ കുടുംബത്തിലെ പെൺകുട്ടിയാണവർ. ഖുശ്ബുവിന്റെ സുഹൃത്തും. ആ യാത്രയ്ക്കിടെയാണ് ജയം രവിയും ആരതിയും പ്രണയത്തിലായത്.

ഈ വിവാഹത്തിന് കാരണമായത് ഖുശ്ബുവാണ്. അങ്ങനെയുള്ള ഖുശ്ബു ഇപ്പോഴത്തെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് ന‌ടിക്കുന്നത് എന്തുകൊണ്ടാണെന്നും അന്തനൻ‌ ചോദിക്കുന്നു. ജയം രവിയുടെ മാതാപിതാക്കളും ജേഷ്ഠനും ഭാര്യയുമെല്ലാം ഒരുമിച്ചാണ് കഴിയുന്നത്. ജയം രവിക്കും ആരതിക്കും വലിയൊരു ഫ്ലാേർ നൽകി. എന്നാൽ നമുക്ക് ഒറ്റയ്ക്ക് കഴിയാമെന്ന് ചിലപ്പോൾ ആരതി പറയും.

ജയം രവിയും അതിന് സമ്മതിച്ചു. ഇപ്പോൾ രണ്ട് ഭാ​ഗത്ത് നിന്നും പരസ്പരം ആരോപണങ്ങൾ വരുന്നെന്നും അന്തനൻ ചൂണ്ടിക്കാട്ടി. വിവാഹ മോചനത്തെക്കുറിച്ച് പ്രസ്താവന പുറത്ത് വിട്ടതിന് പിന്നാലെ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയാണ് ജയം രവി. താരത്തിന്റെ കുടുംബവും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2009 ലാണ് ആരതിയും ജയം രവിയും വിവാഹിതരായത്. രണ്ട് മക്കളും ഇവർക്കുണ്ട്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X