»   » ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും, ഇത്തവണയും വില്ലനോ?

ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും, ഇത്തവണയും വില്ലനോ?

Posted By: Sanviya
Subscribe to Filmibeat Malayalam

തനി ഒരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ബോഗണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഹന്‍സികയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

പ്രഭുദേവ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയം രവി പോലീസ് വേഷത്തിലാണ് എത്തുന്നത്. എന്നാല്‍ അരവിന്ദ് സ്വാമിയുടെ വേഷം എന്താണെന്ന് പുറത്ത് വിട്ടിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് അരവിന്ദ് സ്വാമി തിരിച്ചെത്തിയ ചിത്രമായിരുന്നു തനി ഒരുവന്‍. വില്ലന്‍ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു അരവിന്ദ് സ്വാമിയുടെ തിരിച്ചു വരവ്.

jayamravi-aravindswami

എന്നാല്‍ വില്ലന്‍ വേഷത്തിലൂടെയാണങ്കിലും അഭിനയരംഗത്തേക്ക് തിരിച്ചു വന്നതിന്റെ സന്തോഷമായിരുന്നു അരവിന്ദ് സ്വാമിക്ക്. എന്നാല്‍ തനി ഒരുവന് ശേഷം തനിക്ക് വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നും അരവിന്ദ് തന്നെ പറഞ്ഞു കഴിഞ്ഞു.

അതുകൊണ്ട് തന്നെ പുതിയ ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തില്‍ എത്തുമോ? ചെന്നൈയും പോണ്ടിചേരിയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

English summary
Jayam Ravi, Arvind Swamy Team up Again for Bogan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam