twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലൈവരെ തൊട്ട് കളി വേണ്ട! ജയം രവിയ്ക്ക് മുന്നറിയിപ്പുമായി രജനി ആരാധകർ, തമിഴകത്ത് പ്രതിഷേധം

    |

    നടൻ ജയം രവി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കോമാളി. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ രൂക്ഷ വിമർശനവുമായി രജനികാന്ത് ആരാധകർ. ട്രെയിലറിൽ രജനിയുടെ രാഷ്ചട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട രംഗങ്ങൾ കാണിക്കുന്നുണ്ട്. ചിത്രത്തിൽ തലൈവരെ വിമർശിക്കുന്നു എന്ന് ആരോപിച്ചാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ വ്യാപക വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

    ടൊവിനോ തിരക്കിലാണ്! 2022 വരെയുള്ള സിനിമകള്‍ ഉറപ്പിച്ചോ? താരത്തിന്റെ മറുപടി ഇങ്ങനെ...ടൊവിനോ തിരക്കിലാണ്! 2022 വരെയുള്ള സിനിമകള്‍ ഉറപ്പിച്ചോ? താരത്തിന്റെ മറുപടി ഇങ്ങനെ...

     കോമയിൽ നിന്ന്  ജീവിതത്തിലേയ്ക്ക്

    16 വർഷം കോമയിലായിരുന്ന നായകൻ ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ ജീവിതത്തിലുണ്ടായ ഈ പതിനാറ് വർഷത്തെ ഇടവേള നായകന് മനസ്സിലാകാതെ പോകുന്നു. ഇതാണ് ട്രെയിലറിൽ കാണിക്കുന്നത്. വിവാഹിതയായ മുൻകാമുകിയുടെ വീട്ടിൽ വർഷങ്ങൾക്ക് ശേഷം കാലം പോയതറിയാതെ നായകൻ കയറി ചെല്ലുന്നുണ്ട്. കൂടാതെ ട്രെയിലറിലെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഭാഗവും കാണിക്കുന്നുണ്ട്. ഇതാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

     രജനിയുടെ രാഷ്ട്രീയ പ്രവേശനം

    ട്രെയിലറിൽ ജയം രവി ഇതേത് വർഷമാണെന്ന് യോഗി ബാബുവിനോട് ചോദിക്കുന്നുണ്ട്. ടിവി ഓൺ ചെയ്താൽ കാണുന്നത് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള രജനിയുടെ വീഡിയോയാണ്. ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത്. ഇത് 1996 ആണ് എന്ന് ജയം രവി പറയുന്നുണ്ട്. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

     തലൈവരെ തെട്ട് കളിവേണ്ട

    ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ താരത്തിനും ചിത്രത്തിനു നേരെ പ്രതിഷേധങ്ങൾ ഉയരുകയാണ്. തലൈവരെ തൊട്ട് കളി വേണ്ട എന്നാണ് താരത്തിന് ആരാധകരുടെ ഉപദേശം. രജനിയുടെ പേര് ഉപയോഗിച്ച് വിലകുറഞ്ഞ പ്രമോഷൻ നടത്തുവെന്നുള്ള വിമർശനവും ഉയരുന്നുണ്ട്. ചിത്രത്തിൽ നിന്ന് ഈ രംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തുന്നുണ്ട്.

    രജനിയെ വിമർശനിക്കുന്ന ചിത്രം?

    1996 ലെ തിരഞ്ഞെടുപ്പിൽ ജയലളിത ജയിച്ചാൽ തമിഴ്നാടിനെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് രജനി പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ ജയലളിത തോൽക്കുകയും ചെയ്തു. ആ സമയത്ത് രാഷ്ട്രീയത്തിൽ ഇറങ്ങാതെ ഇരുപത് വർഷത്തിനു ശേഷം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതിനെയാണ് ചിത്രം വിമർശിക്കുന്നത്രേ? 2017 ഡിസംബർ 31 ആണ് രജനികാന്ത് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

    മോഹന്‍ലാലിന്റെ പ്രിയപ്പെട്ട അമ്മ കവിയൂര്‍ പൊന്നമ്മ! കാരണം വെളിപ്പെടുത്തി താരംമോഹന്‍ലാലിന്റെ പ്രിയപ്പെട്ട അമ്മ കവിയൂര്‍ പൊന്നമ്മ! കാരണം വെളിപ്പെടുത്തി താരം

    ചിത്രം  ബഹിഷ്കരിക്കും

    ചിത്രത്തിനെതിരെ ട്വിറ്ററിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തലൈവരുടെ രംഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ബഹിഷ്കരിക്കുമെന്നാണ് ആരാധകരുടെ പക്ഷം. ബൈക്കോട്ട് കോമാളിയെന്ന ഹാഷ് ടാഗ് ഇതിനകം ട്വിറ്ററിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുളള പ്രതിഷേധം ശക്തമാകുന്നുണ്ട്. ജയം രവി, കാജൾ അവർവാൾ, യോഗി ബാബു എന്നിവരാണ് കോമാളിയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

     എറണാകുളം ടോക്ക് എച്ചിൽ തുടങ്ങിയ ബന്ധം!! ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ എറണാകുളം ടോക്ക് എച്ചിൽ തുടങ്ങിയ ബന്ധം!! ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ

    English summary
    Jayam Ravi movie Comali faces the wrath of Rajinikanth fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X