ജയംരവിയും അമലപോളും ഒന്നിക്കുന്നു
ജയം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ഹരിശ്രീ കുറിച്ച നടനാണ് ജയംരവി. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരു നായകനെന്ന നിലയില്‍ ജയം രവിയും തമിഴകത്തെത്തി. പിന്നീട് സ്വന്തം പിതാവിന്റെ നിര്‍മാണത്തില്‍ പുറത്തിറഞ്ഞിയ എന്‍ കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് ജയം രവി എന്ന നടനെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ തമിഴില്‍ യുവ നടന്മാറില്‍ ഒരാളാണ് ജയന്‍ രവി.
കെഎസ് ശ്രീനിവാസന്‍ നിര്‍മിച്ച് നടനും സംവിധായകനുമായ സമുദ്രക്കനി ഒരുക്കുന്ന ചിത്രത്തിലാണ് ജയംരവി അടുത്തതായി അഭിനിയക്കുന്നത്. നിമിര്‍ന്തു നില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അമല പോളാണ് ജയം രവിയുടെ നായികയായെത്തുന്നത്. ഇളയദളപതിയ്‌ക്കൊപ്പം അഭിനയിച്ച തലൈവയാണ് അമല പോളിന്റേതായി ഒടുവില്‍ തമിഴകത്ത് റിലീസായ ചിത്രം. ഒരിടവേളയ്ക്ക് ശേഷം ശരത്ത് കുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ജയംരവിയും അമലപോളും ഒന്നിക്കുന്നു
സുബ്രഹ്മണ്യ പുരം, നാടോടികള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നടനും സംവിധായകനുമായ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിമര്‍ന്തു നില്‍

ജയംരവിയും അമലപോളും ഒന്നിക്കുന്നു
2011ല്‍ പ്രഭു സംവിധാനം ചെയ്ത എങ്കേയും കാതലാണ് ജയം രവിയുടെ ഒടുവില്‍ ശ്രദ്ധനേടിയ ചിത്രം. 203ല്‍ ആധിഭഗവാന്‍ എന്ന ചിത്രത്തിന് ശേഷം നിമര്‍ന്തു നില്ലിലൂടെയാണ് ജയം രവി തിരിച്ചുവരുന്നത്.

ജയംരവിയും അമലപോളും ഒന്നിക്കുന്നു
അമലപോളും ജയം രവിയും ആദ്യമായി ജോഡി ചേരുന്ന ചിത്രമാണ് നിമര്‍ന്തു നില്‍. അമലയുടെ ഒടുവില്‍ റിലീസായ തലൈവ തമിഴ്‌നാട്ടില്‍ ഹിറ്റായിരുന്നു വിജയ് യാണ് നായകനായി എത്തിയത്

ജയംരവിയും അമലപോളും ഒന്നിക്കുന്നു
ഒരിടവേളയ്ക്ക് ശേഷം ശരത്ത് കുമാര്‍ ഈ ചിത്രത്തിലൂടെ തിരിച്ചുവരികയാണ്. ശക്തമായ ഒരു കഥാപാത്രമായാണ് ശരത്ത് എത്തുന്നത്.

ജയംരവിയും അമലപോളും ഒന്നിക്കുന്നു
സമുന്ത്രക്കനിയുടെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ പ്രണയവും വിരഹവും പ്രതികാരവും നിറഞ്ഞ ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം

ജയംരവിയും അമലപോളും ഒന്നിക്കുന്നു
ഹിറ്റ് ഗാനങ്ങളുടെ കളിത്തോഴനായ ജീവി പ്രകാശാണ് നിമര്‍ന്തു നില്ലിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. വിദേശ ലൊക്കേഷന്‍ കാഴ്ചകളിലാണ് ഗാനങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ജയംരവിയും അമലപോളും ഒന്നിക്കുന്നു
ഫെബ്രുവരി 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











