തെന്നിന്ത്യൻ താരങ്ങൾക്ക് മുന്നിൽ മകനോടൊപ്പം ചുവട് വെച്ച് ജയം രവി, ഇതാണ് യഥാർഥ അച്ഛൻ,വീഡിയോ...
തെന്നിന്ത്യൻ താരങ്ങൾക്ക് മുന്നിൽ മകനോടൊപ്പം ചുവട് വെച്ച് ജയം രവി
ജീവിതത്തിൽ കൈ വന്ന അസുലഭ മൂഹുർത്തത്തിൽ വണ്ടർ അടിച്ചു നിൽക്കുകയാണ് നടൻ ജയംരവി. മികച്ച ബാലതാരത്തിനുള്ള അവാർഡ് മകന് സമ്മാനിക്തകാൻ എത്തിയ വേദിയിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. മകന് പുരസ്കാരം നൽകാൻ സാധിച്ചത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സന്തോഷമായ കാര്യമാണെന്നും താരം പറഞ്ഞു. പുരസ്കാരം നൽകിയതിനു ശേഷം കുറുമ്പ കുറുറമ്പ എന്ന ഗാനത്തിന് അച്ഛനും മകനും ഒരുമിച്ച് ചുവട് വെച്ചതിനു ശേഷമാണ് വേദിവിച്ചത്.

ടിക്ക് ടിക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആരവ് രവിയ്ക്ക് മികച്ച ബാലതാരത്തിനുളള പുരസ്കാരം ലഭിച്ചത്. ഈ ചിത്രത്തിൽ ജയം രവിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അച്ഛനും മകനും ഒന്നിച്ചെത്തിയ ചിത്രമെന്ന് പ്രത്യേകതയും ഈ ചിത്രത്തിലുണ്ട്. വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ആരവ് ജയം രവിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചത്.
മകനെ ഇരു കൈകളും നീട്ടി സ്വീകരിച്ച് പ്രേക്ഷകരോട് നന്ദി അറിയിക്കാനും ജയം രവി മറന്നില്ല. വർഷങ്ങൾക്കു മുൻപ് തന്റെ അച്ഛൻ അനുഭവിച്ച സന്തോഷമാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും താരം പറഞ്ഞു. ജയം രവിയുടേയും മകന്റേയു ഡാൻസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. അച്ഛനെ പോലെ തന്നെ മകനും മികച്ച ഡാൻസറാണെന്ന് ചിലർ പറയുന്നുണ്ട്. അച്ഛൻ മകൻ പ്രൗഡ് നിമിഷം സോഷ്യല മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications











