അഡങ്കമാറ് ഷൂട്ടിംഗ് വേളയില്‍ ഭാര്യയെ അടക്കിനിര്‍ത്താന്‍ സാധിച്ചു! കാരണം തുറന്നുപറഞ്ഞ് ജയംരവി
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴകത്തെ മുന്‍നിര താരമായി ഉയര്‍ന്ന നടനാണ് ജയംരവി. ജയം എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടന്‍ തമിഴില്‍ വിജയനായകനായി മാറിയിരുന്നു. തുടര്‍ന്ന് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ജയം രവിയുടെതായി കോളിവുഡില്‍ പുറത്തിറങ്ങി. കരിയറിന്റെ തുക്കത്തില്‍ പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ നടന്‍ പിന്നീട് മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലും അഭിനയിച്ചു.
അഡങ്കമാറ് എന്ന ചിത്രമായിരുന്നു ജയം രവിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന സിനിമ. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചിരുന്നത്. ക്രിസ്മസിനോടനുബന്ധിച്ചായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അഡങ്കമാറിന്റെ വിജയാഘോഷങ്ങള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ചടങ്ങില്‍ വെച്ച് ഭാര്യയെക്കുറിച്ച് ജയം രവി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

അഡങ്കമാറ് എന്ന ചിത്രം
കാര്‍ത്തിക്ക് തങ്കവേലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയം രവി ചിത്രമായിരുന്നു അഡങ്കമാറ്. റാഷി ഖന്നയായിരുന്നു ചിത്രത്തില്‍ നടന്റെ നായികാ വേഷത്തില്‍ എത്തിയിരുന്നത്. ധനുഷിന്റെ മാരി 2,വിജയ് സേതുപതിയുടെ സീതാക്കത്തി, വിഷ്ണു വിശാലിന്റെ സിലുക്കുവാരുപട്ടി സിങ്കം എന്നീ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അഡങ്കമാറും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി എത്തിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പ് തന്നെ സിനിമാ പ്രേമികള്‍ നല്‍കി.

മികച്ച പ്രേക്ഷക സ്വീകാര്യത
ചിത്രത്തിന് മികച്ച സ്വീകാര്യത തന്നെയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ധനുഷിന്റെ മാരി 2 തിയ്യേറ്ററുകളില്‍ കുതിക്കുമ്പോഴും ജയം രവി ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സാം സിഎസ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു, ഒരിടവേളയ്ക്ക് ശേഷം ജയംരവി പോലീസ് വേഷത്തിലെത്തിയ സിനിമ കൂടിയാണ് അഡങ്കമാറ്. പൊന്‍ വര്‍ണ്ണന്‍,ബാബു ആന്റണി,സമ്പത്ത് രാജ്,മുനിഷ് കാന്ത്,അഴകം പെരുമാള്‍,മീര വാസുദേവന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചു.

ഭാര്യയെ അടക്കിനിര്‍ത്തിയ കാര്യം
അടങ്കമാറിന്റെ വിജയാഘോഷ വേളയിലായിരുന്നു ഭാര്യ ആര്‍തിയെ അടക്കിനിര്‍ത്തിയ കാര്യം ജയം രവി പറഞ്ഞിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഭാര്യയെ അടക്കിനിര്‍ത്താന്‍ സാധിച്ചുവെന്ന് നടന്‍ പറയുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന് മാത്രമാണ് അവളെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞിട്ടുളളത്. ആര്‍തിയുടെ അമ്മയാണല്ലോ നിര്‍മ്മാതാവ്. വീട്ടില്‍ എന്തെങ്കിലും കാര്യത്തിന് വഴക്കുണ്ടാക്കുമ്പോള്‍ അമ്മയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിന് പോകുന്നില്ല എന്ന് പറയും.

ജീവിതത്തില്‍ ആദ്യമായി
അങ്ങനെ വഴക്കുകള്‍ അവസാനിക്കും. അങ്ങനെ ജീവിതത്തില്‍ ആദ്യമായി ആര്‍തി എന്നോട് സോറി പറഞ്ഞു. ജയം രവി ചടങ്ങില്‍ പറഞ്ഞു. അതേസമയം ക്രിസ്മസിന് തിയ്യേറ്ററുകളിലെത്തിയ അഡങ്കമാറ് ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെ ആണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ആര്‍തി ജയംരവിയുടെ അമ്മ സുജാത വിജയകുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











