twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായികയുമായുള്ള റൊമാന്‍റിക് രംഗങ്ങള്‍ കാണുമ്പോള്‍ ഭാര്യയുടെ പ്രതികരണം ഇങ്ങനെയെന്ന് ജയം രവി!

    |

    തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് ജയം രവി. വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുമായെത്തുന്ന താരത്തിന് കേരളത്തില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കിലൂടെയായിരുന്നു ഈ താരം അരങ്ങേറിയത്. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന കോമാളിയുമാണ് അദ്ദേഹം ഇനി എത്തുന്നത്. നായികയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നത് കണ്ടാല്‍ ഭാര്യ എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    മകളുടെ ചിത്രത്തിന് കീഴില്‍ വന്ന കമന്‍റ്! ഹൃദയം തകര്‍ന്നുപോയി! നടന്‍റെ വെളിപ്പെടുത്തല്‍ വൈറല്‍!മകളുടെ ചിത്രത്തിന് കീഴില്‍ വന്ന കമന്‍റ്! ഹൃദയം തകര്‍ന്നുപോയി! നടന്‍റെ വെളിപ്പെടുത്തല്‍ വൈറല്‍!

    ഭാര്യ ആരതിക്ക് തന്റെ ജോലിയെക്കുറിച്ച് കൃത്യമായി അറിയാമെന്നും തമാശയായി കളിയാക്കാറുണ്ടെന്നും ജയം രവി പറയുന്നു. സീരിയസായി ഈ വിഷയത്തെക്കുറിച്ച് ഒന്നും പറയാറില്ല. സിനിമയില്‍ ഇത്തരം രംഗങ്ങളുണ്ടെന്ന കാര്യത്തെക്കുറിച്ച് താന്‍ നേരത്തെ തന്നെ പറയാറുണ്ടെന്നും അദ്ദേഹം പറയുന്നു. മക്കളുടെ കുസൃതികളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആരവ് തന്നെപ്പോലെയാണ്, കുസൃതികളെല്ലാമുണ്ട്. എന്നാല്‍ അയാന്‍ ആരതിയെപ്പോലെയാണ്. ആള്‍ സൈലന്റാണ്. ഡേയ് എന്ന് വിളിച്ചാല്‍ അങ്ങനെയൊന്നും വിളിക്കാന്‍ പാടില്ലെന്നാണ് അയാന്‍ പറയുക.

    Jayam Ravi

    ജീവ, ആര്യ തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്നും ജയം രവി പറഞ്ഞിരുന്നു. മണിരത്‌നത്തിന്‍രെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ ജയം രവിയും അഭിനയിക്കുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നോ കമന്‍സ് എന്നായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം. വിക്രമും ഐശ്വര്യയും നായികനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ ജയം രവി എത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് താരം കൃത്യമായു പ്രതികരിക്കാത്തതോടെ ഇത് ശരിയാവാനാണ് സാധ്യതയെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

    Read more about: jayam ravi ജയം രവി
    English summary
    Jayam Ravi Talking About his Wife's Reaction On Romantic scenes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X