'ഞാൻ മുസ്ലീമാണ് ഭാര്യ ബ്രാഹ്മിണും... അ​ദ്ദേഹത്തിന് മക്കളില്ലാത്തതുകൊണ്ട് എടുത്ത് വളർത്തി'; ജയംരവിയുടെ പിതാവ്!

തമിഴ് സിനിമയിലെ ഏറ്റവും ഡെഡിക്കേറ്റഡും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ പരിശ്രമം നടത്താറുമുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ജയംരവി. മിനിമം ഗ്യാരന്റിയുള്ള നടന്മാരിൽ ഒരാളാണ് ജയംരവിയെന്നാണ് ആരാധകർ പറയാറുള്ളത്. സന്തോഷ് സുബ്രഹ്മണ്യം, എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികൾ‌ക്കിടയിൽ ജയംരവി പ്രിയങ്കരനായി മാറിയത്.

ഇന്ന് കോളിവുഡിൽ ഏറ്റവും തിരക്കുള്ള നായക നടന്മാരിൽ ഒരാൾ കൂടിയാണ് താരം. പൊന്നിയിൻ സെൽവനിലെ ടൈറ്റിൽ റോൾ‌ ചെയ്തശേഷം ജയം രവിയുടെ മാർക്കറ്റ് കുതിച്ചുയർന്നു. ഇതിൻ്റെ ഫലമായി അദ്ദേഹത്തിന് ലഭിക്കുന്ന സിനിമാ ഓഫറുകളും വർധിച്ചു. നിലവിൽ ജിനി, മോഹൻരാജയുടെ തനി ഒരുവൻ രണ്ടാം ഭാഗം, ത​ഗ് ലൈഫ് തുടങ്ങി നിരവധി സിനിമകൾ ജയംരവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Jayam Ravi

ജയം രവിയുടെ പിതാവ് മോഹൻ തെന്നിന്ത്യൻ സിനിമയിലെ മുൻനിര എഡിറ്ററും നിർമാതാവുമാണ്. അച്ഛന്റെ സിനിമാ പാരമ്പര്യമാണ് ജയംരവിയെ അഭിനയത്തിലേക്ക് എത്തിച്ചത്. ജയംരവിയെ കൂടാതെ മോഹൻ രാജ എന്നൊരു മകൻ കൂടി അദ്ദേഹത്തിനുണ്ട്. ജയം, ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തില്ലലങ്കടി, തനി ഒരുവൻ, എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി തുടങ്ങിയ ചിത്രങ്ങൾ മോഹൻരാജ സംവിധാനം ചെയ്തവയാണ്.

രാജയുടെ ഒട്ടുമിക്ക സിനിമകളിലും ജയംരവിയായിരുന്നു നായകൻ. ജയം രവിയുടെ അച്ഛൻ മോഹൻ ഒരു അഭിമുഖത്തിൽ ഭാര്യ വരലക്ഷ്മിയുമായുള്ള പ്രണയത്തെ കുറിച്ചും താൻ വളർന്ന സാഹചര്യത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഞാനൊരു മുസ്ലീമാണ്. എൻ്റെ ഭാര്യ ബ്രാഹ്മിണും. എന്റെ യഥാർത്ഥ പേര് ജിന്ന എന്നാണ്. കുട്ടിക്കാലം മുതൽ നടൻ തങ്കവേലിൻ്റെ വീട്ടിലാണ് ഞാൻ വളർന്നത്.

തങ്കവേലുവിന് കുട്ടികളില്ലാത്തതിനാൽ അദ്ദേഹം എന്നെ ദത്തെടുത്ത് മകനായി വളർത്തി. അദ്ദേഹമാണ് എനിക്ക് മോഹനെന്ന് പേരിട്ടത്. സിനിമ എഡിറ്റിംഗ് പഠിച്ചത് തങ്കവേലിലൂടെയാണ്. ഞാനും ഭാര്യ വരലക്ഷ്മിയും മൂന്ന് തവണ വിവാഹിതരായി. ഞങ്ങൾ രണ്ടുപേരും മതം മാറി വിവാഹം കഴിച്ചു. വാസ്തവത്തിൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് വിവാഹിതരായി. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നാണ് മോഹ​ൻ പറഞ്ഞത്.

ആർതിയാണ് ജയംരവിയുടെ ഭാര്യ. ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് അത് പ്രണയമായി മാറി വിവാഹത്തിലേക്ക് എത്തി. ഇരുവർക്കും ഇപ്പോൾ രണ്ട് ആൺമക്കളുണ്ട്. 20098ലായിരുന്നു ജയംരവിയും ആർതിയും തമ്മിലുള്ള വിവാഹം. അതേസമയം ജയംരവി മണിരത്നം ചിത്രം ത​ഗ് ലൈഫിൽ നിന്ന് പിന്മാറിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഡേറ്റ് ക്ലാഷ് തന്നെയാണ് താരത്തെയും കമല്‍ഹാസന്‍ സിനിമയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

Jayam Ravi

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫിന്‍റെ നിർമ്മാണം. ഓസ്കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍ സിനിമയ്ക്ക് സംഗീതം ഒരുക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

1987ല്‍ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തില്‍ രംഗരായ ശക്തിവേല്‍ നായ്ക്കന്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ഹാസന്‍ അവതരിപ്പിക്കുന്നത്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X