»   » തമിഴ് ലൊക്കേഷനിലുണ്ടായ ആ സംഭവത്തെ കുറിച്ച് ജയറാം!!

തമിഴ് ലൊക്കേഷനിലുണ്ടായ ആ സംഭവത്തെ കുറിച്ച് ജയറാം!!

By: Sanviya
Subscribe to Filmibeat Malayalam


തമിഴ് നടന്‍ അജിത്തുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് നടന്‍ ജയറാം ഒരു തമിഴ് സിനിമയുടെ ലൊക്കേഷനില്‍ നടന്ന ആ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തമിഴ് സിനിമയില്‍ അജിത്തിന്റെ അത്രയും സൗഹൃദം എനിക്ക് മറ്റാരോടുമല്ല. അജിത്തിനും അങ്ങനെ തന്നെയാണ്. എന്നേക്കാള്‍ കൂടുതല്‍ ക്ലോസായിട്ടുള്ള സുഹൃത്തുക്കള്‍ സിനിമയില്‍ വേറെയുള്ളതായി എന്റെ അറിവിലില്ല.

പരമശിവന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു അവസരമുണ്ട്. മലയാളി ടച്ചുള്ള ഒരു കഥാപാത്രമാണെന്ന് അജിത്ത് പറഞ്ഞു. ചിത്രത്തില്‍ പ്രകാശ് രാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഡബിള്‍ ഒകെ എന്ന് പറഞ്ഞു. അതുമല്ല, അജിത്ത് പറഞ്ഞാല്‍ ഞാന്‍ ഒരു കാര്യവും നോ എന്ന് പറയില്ല. ചിത്രീകരണത്തിനിടെ കൊടൈക്കനിലില്‍ പോയപ്പോഴായിരുന്നു ആ സംഭവം.

ഹെലികോപ്റ്റര്‍ ഇഷ്ടമാണ്

ഹെലികോപ്റ്ററിനോട് ഭയങ്കര ഇഷ്ടമാണ് അജിത്തിന്. അജിത്തിന്റെ കൈയ്യില്‍ ഒരുപാട് ഹെലികോപ്റ്ററുകളുണ്ട്. ഒരടി വലിപ്പമുള്ളത് മുതല്‍ പത്ത് പന്ത്രണ്ട് അടി നീളമുള്ള ശരിയ്ക്കും ഏവിയേഷന്‍ ഓയില്‍ വര്‍ക്ക് ചെയ്യുന്ന ഹെലികോപ്റ്റര്‍ വരെയുണ്ട്.

ഫ്രീയാണെങ്കില്‍ വരണം

ചിലപ്പോള്‍ അജിത്ത് എന്നെ വിളിക്കാറുണ്ട്. ജയറാം നിങ്ങള്‍ ഫ്രീയാണോ? ഫ്രീയാണെങ്കില്‍ മാത്രം ഇങ്ങോട്ട് വരൂ. വെളുപ്പിന് ആറ് മണിയാകുമ്പോള്‍ ഞാന്‍ അജിത്തിന്റെ വീട്ടിലെത്തു. ചെന്നൈയിലെ അജിത്തിന്റെ വീടിന്റെ തൊട്ടടത്ത് ഒരു ഗ്രൗണ്ടുണ്ട്. അവിടെ വെച്ച് ഞങ്ങള്‍ ഹെലികോപ്റ്റര്‍ പറത്തും.

പരമശിവന്റെ ചിത്രീകരണ സമയത്ത്

പരമശിവന്‍ സിനിമയുടെ ഷൂട്ടിങ് ഇടവേളയില്‍ ഞാനും അജിത്തും പ്രകാശ് രാജും വെറുതെ വിമാനം പറത്താന്‍ പോയി. മരങ്ങള്‍ കുറവുള്ള ഒരു ലേക്കിന്റെ അടിയില്‍ പോയാണ് വിമാനം പറത്തുന്നത്. സംഭവം മുകളിലേക്ക് വിട്ടതും എന്തോ ഒരു പ്രത്യേക ശബ്ദം കേട്ടു.

തിരിഞ്ഞ് നോക്കി

തിരിഞ്ഞ് നോക്കിയപ്പോള്‍ ദേ വലിയ ഒരു കൂട്ടം തേനീച്ച കൂട്ടം പറന്ന് ഇളകി താഴേയ്ക്ക് വരുന്നു. ഓടിയ്‌ക്കോ എന്ന് പറയും മുമ്പേ അജിത്ത് ഓടി. പ്രകാശ് രാജിനെ നോക്കുമ്പോള്‍ കാണാനില്ല. തിരയാന്‍ പോയാല്‍ ജീവന്‍ അപകടത്തിലാകും. ജീവന്‍ മരണ ഓട്ടമാണ്.

ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും

അതുപോലെ ഒരു ഓട്ടം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഞാന്‍ ഓടി ചെന്ന് പ്രൊഡക്ഷന്റെ കാറില്‍ കയറി ഡോറടച്ചു. ഒരൊറ്റ സെക്കന്റുകൊണ്ട് തേനീച്ച കൂട്ടം മുഴുവന്‍ കാറ് മുഴുവന്‍ പൊതിഞ്ഞു. പിന്നെ ഫയര്‍ ഫോഴ്‌സ് വന്ന് ഇതുങ്ങളെയൊക്കെ ഓടിയ്ക്കാന്‍ ഒരുപാട് സമയം എടുത്തു. അപ്പോഴേക്കും ക്യാമറ അസിസ്റ്റന്റിനെ കുത്തി നാശമാക്കി. എന്താണേലും പ്രകാശ് രാജും അജിത്തും ആദ്യമേ എങ്ങോട്ടോ ഓടി രക്ഷപ്പെട്ടിരുന്നു. ജയറാം പറയുന്നു.

English summary
Jayaram about actor AJith.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam