മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് ജയറാം! വമ്പന്‍ താരനിരയുമായി സിനിമ

By Midhun Raj

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. മണിരത്നത്തിന്റെ സ്വപ്‌ന ചിത്രം കൂടിയായ സിനിമ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. ചിയാന്‍ വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ്വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ എത്തുന്നുണ്ട്.

ponniyan-selvan

ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും ജയറാം, ലാല്‍,ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൊന്നിയന്‍ ശെല്‍വന്‍ ലൊക്കേഷനില്‍ നിന്നുളള പുതിയൊരു ചിത്രം ജയറാം പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലാണ് നടന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ജയംരവിക്കും കാര്‍ത്തിക്കുമൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ ശെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴി വര്‍മ്മനെക്കുറിച്ചുളള നോവലാണ് പൊന്നിയിന്‍ ശെല്‍വന്‍. 2400 പേജുകളുളള തമിഴ് നോവലാണ് ഇത്. അഞ്ചു ഭാഗങ്ങളുളള നോവല്‍ ചുരുക്കി രണ്ട് ഭാഗങ്ങളായുളള സിനിമയാക്കാനാണ് മണിരത്‌നം ശ്രമിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more about: jayaram mani ratnam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X