For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊന്നിയിന്‍ സെല്‍വനിലെ ജയറാമിന്‌റെ കാരക്ടര്‍ ലുക്ക്, പോസ്റ്റര്‍ പുറത്തുവിട്ട് വികടന്‍

  |

  സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. സംവിധായകന്‌റെ ഡ്രീം പ്രോജക്ടായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അഭിനയിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുളള നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം സിനിമ എടുക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുക. 500 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മണിരത്‌നവും തിരക്കഥാകൃത്ത് ബി ജയമോഹനും ചേര്‍ന്നാണ് എഴുതിയത്.

  Recommended Video

  പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളെ അറിയണ്ടേ? ഇത് ശരിക്കും ഞെട്ടിച്ചു | FilmiBeat Malayalam

  ponniyin-selvan

  പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്‌റെതായി വികടന്‍ മാസിക പുറത്തുവിട്ട കാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളി താരങ്ങളും എത്തുന്ന ചിത്രത്തിലെ ജയറാമിന്‌റെ കാരക്ടര്‍ ലുക്കാണ് ശ്രദ്ധേയമാവുന്നത്. ആഴ്വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിദൂഷ സമാനമായ റോളാണ് ജയറാമിന്‌റെത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയറാമിന് പുറമെ മലയാളത്തില്‍ നിന്ന് ലാല്‍, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  വിവാഹത്തിനായി ഒരുങ്ങി ആന്റണി വര്‍ഗീസ്, എന്‍ഗേജ്‌മെന്‌റ്, ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

  വന്‍ മേക്കോവറിലാണ് മിക്ക താരങ്ങളും ചിത്രത്തില്‍ എത്തുന്നത്. അമിതാഭ് ബച്ചന് പകരം പ്രകാശ് രാജാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ സുന്ദര ചോഴരെ അവതരിപ്പിക്കുന്നത്. വിക്രം ആദിത്യ കരികാലനായും, ഐശ്വര്യ റായ് മന്ദാകിനി ആയും ചിത്രത്തില്‍ എത്തും. ഇന്ത്യയിലെ എറ്റവും വലിയ അമ്പലങ്ങളില്‍ ഒന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍ മൊഴി വര്‍മ്മന്‌റെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍.

  ജയം രവി, കാര്‍ത്തി, തൃഷ, ശോഭിത, ശരത് കുമാര്‍, നിഴല്‍ഗള്‍ രവി, പ്രഭു, കിഷോര്‍, അശ്വിന്‍, വിക്രം പ്രഭു, അര്‍ജുന്‍ ചിദംബരം, മോഹന്‍ റാം തുടങ്ങിയ താരങ്ങളാണ് പൊന്നിയിന്‍ സെല്‍വനില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മണിരത്‌നത്തിന്‌റെ പ്രൊഡക്ഷന്‍ ഹൗസായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ദേശീയ പുരസ്‌കാര ജേതാവ് തോട്ടാ ധരണി കലാസംവിധാനവും രവി വര്‍മന്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കും. ഏആര്‍ റഹ്മാനാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

  ഹണിമൂണിനായി മൂന്നാറിലേക്ക്‌, വിവാഹ ശേഷമുളള ആദ്യ യാത്രയെ കുറിച്ച് മൃദുലയും യുവയും

  പൊന്നിയിന്‍ സെല്‍വന്‍ മണിരത്നം ഏറെ നാളുകളായി മനസില്‍ കൊണ്ടുനടന്ന സിനിമയാണ്. പല സിനിമകളുടെയും തിരക്കുകള്‍ കാരണം ഡ്രീം പ്രോജക്ട് നീണ്ടുപോവുകയായിരുന്നു. നവരസ സീരിസാണ് മണിരത്‌നത്തിന്‌റെ റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ആന്തോളജി സിനിമ നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതേസമയം ജയറാമിന്‌റെ കരിയറില്‍ ലഭിച്ച വലിയ അവസരങ്ങളില്‍ ഒന്നാണ് മണിരത്‌നം ചിത്രത്തിലെ റോള്‍. തമിഴിലും തെലുങ്കിലുമെല്ലാം ഇപ്പോള്‍ സജീവമാണ് താരം.

  അല്ലു അര്‍ജുനൊപ്പം ജയറാം അഭിനയിച്ച അല വൈകുന്ദപുരംലോ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. അല്ലു അര്‍ജുന്‍ ചിത്രത്തിന് പിന്നാലെ പ്രഭാസ് നായകനാവുന്ന പുതിയ സിനിമയിലും ജയറാം എത്തുന്നുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണ് ജയറാമിന്‌റെതായി മലയാളത്തില്‍ പ്രഖ്യാപിച്ച ചിത്രം. തെലുങ്കില്‍ രാധേ ശ്യാം, സര്‍ക്കാരു വാരി പാട്ടാ, തമിഴില്‍ പാര്‍ട്ടി തുടങ്ങിയവയും ജയറാമിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകളാണ്. പൊന്നിയിന്‍ സെല്‍വനിലെ മലയാളി താരങ്ങളുടെ പ്രകടനത്തിനായും കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം മുന്‍പ് ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്നു.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  English summary
  jayaram's character poster of mani ratnam's ponniyin selvan movie goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X