കമലഹാസന്റെ കരണത്തടിക്കാനും ജയറാം തയ്യാര്‍...!

By Staff

കമലഹാസന്റെ കരണത്തടിക്കാനും ജയറാം തയ്യാര്‍...!
ആഗസ്ത് 22, 2000

താരങ്ങളെ ദൈവങ്ങളായി കരുതുന്ന തമിഴ് സിനിമയില്‍ മുതിര്‍ന്ന താരങ്ങള്‍ക്കിട്ടൊന്നു കൊടുക്കാന്‍, പ്രത്യേകിച്ചും കരണത്ത്, ആരുമൊന്ന് മടിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് ജയറാമിനും ഇതേ വിചാരമുണ്ടായിരുന്നു താനും.

അന്ന് കെ.എസ്. രവികുമാര്‍ തന്റെ രജനീകാന്ത് ചിത്രമായ മുത്തുവില്‍ ഒരു വേഷം ചെയ്യാന്‍ ജയറാമിനെ സമീപിച്ചു. എന്നാല്‍ തമിഴ്മക്കളുടെ കണ്‍കണ്ട ദൈവമായ രജനീകാന്തിനെ തനിക്കത്ര പരിചയമില്ലെന്ന് പറഞ്ഞ് ജയറാം ഒഴിഞ്ഞുമാറി.

മുത്തുവില്‍ രജനീകാന്തിന്റെ കരണത്തടിക്കുന്ന ഒരു ഷോട്ടുള്ളതിനാലാണ് ജയറാം പിന്മാറിയതെന്ന് പിന്നീട് പരസ്യമായി. രജനിയെ അടിച്ചാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ കൈവെടിയുമെന്ന് ജയറാം തന്നെ പറയുകയും ചെയ്തു. ദൈവത്തെ അടിച്ചാല്‍ പിന്നെ തന്റെ ഗതിയെന്താകുമെന്ന് ചിന്തിച്ചവശനായ ജയറാം റിസ്കെടുക്കാതിരുന്നതില്‍ ആര്‍ക്കും പരാതിയുമില്ല.

ഇപ്പോള്‍ മുത്തുവിന്റെ സംവിധായകന്‍ തന്നെ സമാനഷോട്ടുകളുള്ള തെനാലിക്കുവേണ്ടി ജയറാമിനെ വീണ്ടും സമീപിച്ചു. ചെറിയൊരു മാറ്റം മാത്രം... രജനീകാന്തിനു പകരം ഇവിടെ കമലഹാസന്റെ കരണത്തിട്ടാണ് പൊട്ടിക്കേണ്ടത്. മുന്‍പിന്‍ ആലോചിക്കാതെ കരണത്തടിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോള്‍ തമിഴരുടെ ജയരാമന്‍.

രജനിയെപ്പോലൊരു വന്‍ ആരാധകരനിര കമലഹാസനില്ലാത്തതാണോ ജയറാം ഈ വേഷം സ്വീകരിക്കാന്‍ കാരണം...? തനിക്ക് കമലിനെ നേരിട്ടറിയാമെന്നും അദ്ദേഹവുമൊത്ത് ചാണക്യനില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ടെന്നുമാണ് ജയറാം നല്‍കുന്ന വിശദീകരണം. എന്തുതന്നെയായാലും ജയറാം കമലാഹസന്റെ കരണത്തടിക്കുന്ന ഷോട്ടുമായി തെനാലി ചിത്രീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു...!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X