»   » ചക്രവര്‍ത്തി ഇനി തമിഴ് സുപ്പര്‍സ്റ്റാറിന്റെ സിനിമയില്‍

ചക്രവര്‍ത്തി ഇനി തമിഴ് സുപ്പര്‍സ്റ്റാറിന്റെ സിനിമയില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ ജെ ഡി ചക്രവര്‍ത്തി രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍, വില്ലന്‍ വേഷം അവതരിപ്പിക്കും. രഞ്ജിത്താണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴില്‍ ആര്യ നായികനായി എത്തിയ സര്‍വ്വം, വിക്രം പ്രഭുവിന്റെ അറിമ നമ്പി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം താരം അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായെത്തിയ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിലാണ്.

jdchakravarthy

രാം ഗോപാല്‍ വര്‍മ്മയുടെ സത്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരം തമിഴ്, തെലുങ്ക് മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 90 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ആട്ടക്കത്തി,മദ്രാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത തമിഴകത്തെ യുവസംവിധായകന്‍ പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ ഗാങ്സ്റ്റര്‍ ആയാണ് രജനി എത്തുന്നത്. മലേഷ്യയില്‍ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം.

English summary
J D Chakravarthy, who has acted in several Tamil movies including Kannathil Muthamittal, will reportedly be playing a pivotal role in Rajinikanth’s next film directed by Pa Ranjith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam