ഒരു കാലത്ത് തമിഴിലെ സൂപ്പർ താര പദവി... വിവാഹമോചനത്തിനുശേഷം കരിയർ തകർന്നു, പ്രശാന്ത് സമ്പാദിച്ചത് കോടികൾ?

ഒരു കാലത്ത് തമിഴിലെ മുന്‍നിര നായകനായിരുന്നു നടന്‍ പ്രശാന്ത്. തെന്നിന്ത്യയില്‍ നിറ സാന്നിധ്യമായിരുന്ന നടനും സംവിധായകനും എല്ലാമായ നടന്‍ ത്യാഗരാജന്‍റെ മകനാണ് പ്രശാന്ത്. ആദ്യകാലത്ത് വിലയേറിയ താരമായിരുന്നു. ശങ്കറിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ജീന്‍സിലെ നായകനെ മലയാളികള്‍ ഇന്നും സ്നേഹിക്കുന്നുണ്ട്. കേരളത്തിൽ പ്രശാന്തിന് ആരാധകരുണ്ടായതും ജീൻസ് എന്ന സിനിമയിലൂടെയാണ്.

സൂര്യയും അജിത്തും വിജയിയുമെല്ലാം സൂപ്പർ താര പദവിയിലേക്ക് ഉയർന്ന് വരും മുമ്പ് തന്നെ സൂപ്പർ താര പദവിയും മാർക്കറ്റും പ്രശാന്തിന് ഉണ്ടായിരുന്നു. ഒരു സെറ്റില്‍ അജിത്തിന് കിട്ടിയതിനെക്കാള്‍ സ്വീകരണം മുമ്പ് പ്രശാന്തിന് കിട്ടിയത് അന്നത്തെ കോളിവുഡിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു.

Actor Prashanth Thiagarajan

എന്നാല്‍ അച്ഛന്‍റെ നിഴലില്‍ നിന്ന് ആദ്യം ലഭിച്ച വിജയങ്ങളും അവസരങ്ങളും മുതലാക്കാന്‍ സാധിക്കാതെ പോയതും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും പ്രശാന്തിന്‍റെ കരിയര്‍ മെല്ലെ മെല്ലെ ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒപ്പം വിജയ്, അജിത്ത്, സൂര്യ, വിക്രം തുടങ്ങിയവരെല്ലാം തമിഴിലെ വിലയേറിയ താരങ്ങളായി മാറി.

ചെന്നൈയിലാണ് പ്രശാന്ത് ജനിച്ചത്. പ്രശാന്തിന് പ്രീതി എന്നൊരു സഹോദരിയുണ്ട്. തമിഴിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പ്രശാന്ത് 2005 സെപ്റ്റംബറിൽ ചെന്നൈയിലെ ഒരു വ്യവസായിയുടെ മകളായ ​ഗൃഹലക്ഷ്മിയെ വിവാഹം ചെയ്തത്. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം പ്രതീക്ഷിച്ച പ്രശാന്തിന് അത് ലഭിച്ചില്ല. മൂന്ന് വർഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി.

പ്രശാന്ത് കമ്പ്യൂട്ടർ ഗ്രാഫിക്സും മൾട്ടിമീഡിയയും പഠിച്ചിട്ടുണ്ട്. പഠനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിലും പഠിച്ചിരുന്നു. 1990ൽ പതിനേഴാം വയസിൽ വൈകാശി പൊറന്തച്ചു എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് ത്യാഗരാജൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ചെമ്പരുത്തി, തിരുട തിരുട, ജീൻസ്, കല്ലൂരി വാസൽ, കൃഷ്ണ, കാതൽ കവിതൈ, ജോഡി, പാർത്തേൻ രസിത്തേൻ, ചോക്ലേറ്റ്, മജ്നു, തമിഴ് എന്നിവയാണ് പ്രശാന്തിന്റെ മികച്ച സിനിമകളിൽ ചിലത്.

എന്നാൽ വിവാഹശേഷം പ്രശാന്ത് കരിയറിന് വലിയ പ്രാധാന്യം കൊടുത്തില്ല. പിന്നീട് വിവാഹമോചനം അടക്കമുള്ള തളർത്തിയതിനാൽ കരിയറിലും ​ഗ്യാപ്പ് വീണു. എല്ലാ നികത്താനും പോയ സ്റ്റാർഡം തിരികെ പിടിക്കാനും 2011ൽ അഭിനയത്തിലേക്ക് നടൻ തിരിച്ചെത്തി.

Actor Prashanth Thiagarajan

പൊന്നാർ ശങ്കർ, മമ്പട്ടിയാൻ എന്നീ ചിത്രങ്ങളിലാണ് രണ്ടാം വരവിൽ ആദ്യം അഭിനയിച്ചത്. ഇപ്പോൾ വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന കൂട്ടത്തിലാണ് പ്രശാന്ത്. ഇതുവരെയുള്ള സിനിമാ ജീവിതത്തിലൂടെ പ്രശാന്തിന്റെ ആസ്തി 80 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ. വിജയ് ചിത്രം ​​ഗോട്ടാണ് പ്രശാന്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ ദളപതി വിജയ്‌ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം.

ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

More from Filmibeat

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X