ആര്യയ്ക്ക് പേരിട്ടത് ജീവ !
സിനിമാ ലോകത്ത് താരങ്ങളുടെ പേര് മാറുന്നത് സര്‍വ്വ സാധാരണമാണ്. ആര്യയ്ക്ക് പേരിട്ടത് ജീവയാണെന്ന് കേട്ട് നടന്‍ ജീവയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അന്തരിച്ച സംവിധായകന്‍ ജീവയാണ് നടന്‍ ആര്യയ്ക്ക് പേര് നിര്‍ദ്ദേശിച്ചത്.
അപ്പോള്‍ ആര്യയുടെ ശരിയായ പേരെന്താണ് എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. ആര്യയ്ക്ക് താരത്തിന്റെ അച്ഛനും അമ്മയും നല്‍കിയ പേര് ജംഷാദ് എന്നാണത്രെ. കാസര്‍കോഡ് ജില്ലയിലെ ത്രികരിപ്പൂര്‍ എന്ന സ്ഥലത്താണത്രെ ആര്യയുടെ ജനനം.

തന്റെ ആദ്യ ചിത്രത്തില്‍ ജംഷാദ് എന്ന പേരില്‍ തന്നെയാണ് ആര്യ അഭിനയിച്ചത്. അറിന്തതും അറിയാമലും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആര്യയ്ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു.
അതിന് ശേഷമാണ് ജീവ സംവിധാനം ചെയ്ത ഉള്ളം കേക്കുമേ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷമാണ് ജംഷാദ് ആര്യ ആയി മാറിയത്. അതിന് ശേഷം ആര്യ ആ പേര് സ്ഥിരപ്പെടുത്തുകയായിരുന്നു. മലയാളിയാണെങ്കിലും തമിഴ് സിനിമയിലാണ് ആര്യ ശ്രദ്ധിക്കുപ്പെട്ടത്.


Click it and Unblock the Notifications