ലണ്ടനില്‍ പാര്‍ട്ടി നടത്തി പ്രശ്‌നം പരിഹരിച്ചതാണ്! ചിമ്പുവുമായി വഴക്കുണ്ടാവാന്‍ കാരണമായ പ്രശ്‌നത്തെ പറ്റി ജീവ
തമിഴ് സിനിമയിലെ യുവനടന്മാരില്‍ പ്രധാനിയാണ് ജീവ. ബാലതാരമായി മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള ജീവയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. അതേസമയം പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ തമിഴിലെ യുവനടന്മാരോട് ചില ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍.
ആരാധകര്‍ക്കൊപ്പമാണ് ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ജീവ മനസ് തുറന്നത്. ഈ പരിപാടിയില്‍ വിശാല്‍, ആര്യ, വിജയ് തുടങ്ങി പല താരങ്ങളുടെയും ഫോട്ടോ കാണിക്കുകയും അവരോട് ജീവയ്ക്ക് ചോദിക്കാനുള്ള ഒരു ചോദ്യം ചോദിക്കണമെന്നുമാണ് അവതാരക ആവശ്യപ്പെട്ടത്.

വിശാലിനോട് ആ ബില്‍ഡിങ് എന്നാണ് കെട്ടാന്‍ പോകുന്നതെന്നായിരുന്നു ജീവയുടെ ചോദ്യം. നടികര്‍ തിലകം എന്ന താരസംഘടനയ്ക്ക് വേണ്ടി കെട്ടിടം പണിതതിന് ശേഷമേ താന്‍ വിവാഹം കഴിക്കുകയുള്ളു എന്ന ശപഥത്തിലായിരുന്നു വിശാല്‍. അതുകൊണ്ടാണ് ജീവ ഇങ്ങനൊരു ചോദ്യം ചോദിച്ചത്. പിന്നാലെ നടന്‍ ചിമ്പുവിന്റെ ഫോട്ടോയാണ് കാണിച്ചത്. ഇതോടെ നടനുമായി തനിക്കുണ്ടായിരുന്ന വഴക്കിനെ പറ്റിയും ജീവ വെളിപ്പെടുത്തി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ ജീവയും ചിമ്പുവും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും താരങ്ങള്‍ വഴക്കിലായെന്നും കഥകളുണ്ടായിരുന്നു. ഇതിനെ കുറിച്ചാണ് അവതാരകയുടെ ചോദ്യത്തിന് നടന്‍ മറുപടി പറഞ്ഞത്.
'ഞാനും ചിമ്പുവും ഒരേ തെരുവിലാണ് ആദ്യം താമസിച്ചിരുന്നത്. പിന്നീട് രണ്ടാളും അവിടെ നിന്നും താമസം മാറി. ചിമ്പു വളരെ സ്വീറ്റായിട്ടുള്ള ആളാണ്. അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കാന്‍ പറഞ്ഞാല്‍ നിന്റെ കല്യാണം എപ്പോഴാണ്? ഞങ്ങളെ പോലെ ഫാമിലിമാന്‍ ആകാന്‍ താല്‍പര്യമില്ലേ എന്നായിരിക്കും ചോദിക്കുക.

ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. പ്രസ് മാനിപ്പുലേറ്റ് ചെയ്ത വിഷയങ്ങള്‍ മാത്രമാണത്. ഞാന്‍ പറഞ്ഞ കാര്യം വേറൊരു രീതിയിലേക്ക് മാറ്റുകയായിരുന്നു. ചിമ്പുവിനെ പുകഴ്ത്തിയാണ് സംസാരിച്ചത്. പക്ഷേ അത് വളച്ചൊടിച്ച് വന്നപ്പോള്‍ അദ്ദേഹത്തിനെതിരെ പറഞ്ഞത് പോലെയായി. ഈ സംഭവം നടന്നിട്ട് ഏകദേശം പതിനഞ്ച് വര്‍ഷമോ എന്തോ ആയി. അത്രയും കാലപ്പഴക്കമുണ്ട്.
എന്നാല്‍ ഈ സംഭവം നടന്ന് അധികം വൈകുന്നതിന് മുന്‍പ് ഞങ്ങളൊന്നിച്ച് ഒരു പരിപാടിയ്ക്ക് വേണ്ടി ലണ്ടനിലേക്ക് പോയി. ആ സ്‌റ്റേജില്‍ വെച്ച് തന്നെ പ്രശ്‌നം പറഞ്ഞ് മനസിലാക്കി. അത് കഴിഞ്ഞ ഉടനെ രാത്രി തന്നെ എല്ലാവരും കൂടി വലിയ പാര്‍ട്ടി നടത്തി ആഘോഷിച്ചു. ഇപ്പോള്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഇതെല്ലാം ഒത്തിരി കാലം മു്ന്‍പേ പറഞ്ഞ് തീര്‍ത്ത കാര്യങ്ങളാണ്.
പിന്നെ എന്നോട് നല്ല രീതിയില്‍ നില്‍ക്കുകയാണെങ്കില്‍ ഞാന്‍ നല്ലവനായിരിക്കും. അതല്ല മോശമായ പെരുമാറ്റമാണെങ്കില്‍ ഞാനും അങ്ങനെയായിരിക്കുമെന്നും' നടന്‍ കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications











