twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവയ്‌ക്കൊപ്പം സണ്ണി വെയ്‌നും ലാല്‍ ജോസും! ജിപ്‌സിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

    By Midhun Raj
    |

    സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ജിപ്‌സി. ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളായ ജീവയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ പ്രാധാന്യമുളള ഒരു വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നതെന്നാണ് അറിയുന്നത്.

    വിജയുടെ അടുത്ത മാസ് ദീപാവലിക്ക്! ദളപതി 63 വരുന്നു! സൂപ്പര്‍താര ചിത്രത്തിന്റെ വിശേഷങ്ങളിങ്ങനെ! കാണൂവിജയുടെ അടുത്ത മാസ് ദീപാവലിക്ക്! ദളപതി 63 വരുന്നു! സൂപ്പര്‍താര ചിത്രത്തിന്റെ വിശേഷങ്ങളിങ്ങനെ! കാണൂ

    സണ്ണിയ്ക്കു പുറമെ സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തിലൊരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴില്‍ ശ്രദ്ധേയ സിനിമകളൊരുക്കിയിട്ടുളള രാജു മുരുകനാണ് ജിപ്‌സിയുടെ സംവിധായകന്‍. ജോക്കര്‍,കുക്കു എന്നീ ചിത്രങ്ങളാണ് രാജു മുരുകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇതില്‍ ജോക്കര്‍ എന്ന സിനിമയ്ക്ക് മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

    gypsy movie

    സഖാവ് ബാലന്‍ എന്ന കഥാപാത്രമായിട്ടാണ് ജിപ്‌സിയില്‍ സണ്ണി വെയ്ന്‍ എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ നിരവധി ലൂക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

    യാത്ര,പ്രണയം,രാഷ്ട്രീയം തുടങ്ങിയവ പ്രമേയമാക്കികൊണ്ടാണ് ഇത്തവണ രാജു മുരുകന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് സെല്‍വകുമാര്‍ എസ്‌കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് നാരായണന്റെതാണ് സംഗീതം.

    ഫഹദിന്റെ താരാധിപത്യം തുടരുന്നു! ബോക്‌സോഫീസ് കൈപ്പിടിയിലൊതുക്കി താരപുത്രന്റെ കുതിപ്പ്! കാണൂ!ഫഹദിന്റെ താരാധിപത്യം തുടരുന്നു! ബോക്‌സോഫീസ് കൈപ്പിടിയിലൊതുക്കി താരപുത്രന്റെ കുതിപ്പ്! കാണൂ!

    മമ്മൂട്ടിയുടെ സര്‍പ്രൈസ് എന്‍ട്രിയില്‍ ഞെട്ടി ആശ ശരത്തും കുടുംബവും! ചിത്രങ്ങള്‍ വൈറല്‍! കാണൂ!മമ്മൂട്ടിയുടെ സര്‍പ്രൈസ് എന്‍ട്രിയില്‍ ഞെട്ടി ആശ ശരത്തും കുടുംബവും! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

    English summary
    jeeva's gypsy movie teaser released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X