ജയം രവി ലക്ഷ്മി മേനോനെ പ്രണയിക്കുന്നു!
ഒടുവില്‍ അഭിനയിച്ചു റിലീസായ കൊമ്പനും ലക്ഷ്മി മേനോന് ഹിറ്റ്. പ്ലസ്ടു റിസള്‍ട്ട് കാത്തിരിയ്ക്കുന്ന ലക്ഷ്മി മേനോന്‍ പുതിയ ചിത്രങ്ങളുമായി മുന്നോട്ടു പോകുകയാണ്. അടുത്തതായി വേഷമിടുന്നത് ജയം രവിയുടെ കാമുകിയായിട്ടാണ്.
ധാവണി വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് പറഞ്ഞ ലക്ഷ്മി, കൊമ്പന്റെ വിജയത്തിന് ശേഷം അത് തിരുത്തിയിരുന്നു. കഥയും കഥാമാത്രവും മികച്ചതാണെങ്കില്‍ തീര്‍ച്ചയായും അത്തരം വേഷങ്ങള്‍ ചെയ്യും എന്നാണ് നടി പറഞ്ഞത്. എന്നാല്‍, ജയം രവിയുടെ നായികയാകുന്ന ചിത്രത്തിലെ വേഷം സംബന്ധിച്ച കാര്യം വ്യക്തമല്ല.

നായികള്‍ ജാഗ്രതൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശക്തി എസ് രാജനാണ് ലക്ഷ്മി മേനോനെയും ജയം രവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ പ്രണയ ചിത്രം ഒരുക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചെറിയൊരു കാലം വെള്ളിത്തിരയില്‍ നിന്നും വിട്ടു നിന്ന ജയം രവിയ്ക്ക ഇപ്പോള്‍ കോളിവുഡില്‍ തിരക്കാണ്. റോമിയോ ജൂലിയറ്റ് എന്ന ചിത്രമാണ് ജയം രവിയുടെ അടുത്ത റിലീസ്. ഹന്‍സികയാണ് ചിത്രത്തിലെ നായിക. തനി ഒരുവന്‍, അപ്പാ ടാക്കറാ, ഭൂലോഹം എന്നിവയാണ് നടന്റെ മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications