twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരെ തേടി മറ്റൊരു ഭാഗ്യം! ജ്യോതികയാണ് മറ്റൊരു അത്ഭുത നടി, ആരും പ്രതീക്കാത്ത ഐറ്റം

    |

    മഞ്ജു വാര്യര്‍ എന്ന നടി എല്ലാ കാലത്തും മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. ഒരു കാലത്ത് സൂപ്പര്‍ നായികയായിരുന്നെങ്കിലും പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നു. തിരിച്ച് വരവും മോശമാക്കാതെയായിരുന്നു. അന്നേക്കാള്‍ പ്രൗഡി ഇന്നാണെന്ന് വേണം പറയാന്‍. കാരണം മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി ഇന്ന് മഞ്ജുവിന്റെ കൈയിലാണ്.

    മലയാളത്തില്‍ മിന്നിച്ച് നില്‍ക്കുമ്പോഴാണ് തമിഴിലേക്ക് കൂടി ഒരു ചുവടുമാറ്റം നടത്തിയത്. അതൊട്ടും മോശമായിരുന്നില്ലെന്ന് മഞ്ജു വാര്യര്‍ നായികയായ അസുരന്‍ എന്ന ചിത്രം തെളിയിച്ചു. ഇപ്പോഴിതാ അവിടെ നിന്നും അവാര്‍ഡുകള്‍ വാരിക്കൂട്ടി കേരളത്തിനും അഭിമാനമായിരിക്കുകയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍.

    ഭാഗ്യം തേടി എത്തിയ നടിമാര്‍

    പ്രശസ്തമായ വനിതാ മാഗസിന്‍ ജെഎഫ്ഡബ്ല്യൂ നല്‍കുന്ന സെക്കന്‍ഡ് എഡിഷന്‍ അവാര്‍ഡ് വിതരണം നേരത്തെ നടന്നിരുന്നു. തെന്നിന്ത്യയില്‍ അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മഞ്ജു വാര്യര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ധനുഷിന്റെ നായികയായി അഭിനയിച്ച അസുരന്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിയ്ക്കുള്ള അംഗീകാരം മഞ്ജുവിന് കിട്ടിയത്. മഞ്ജുവിന് മാത്രമല്ല തമിഴ് സിനിമയിലെ മുന്‍നിര നായികമാര്‍ക്കെല്ലാം വലിയൊരു അംഗീകാരമായി അവാര്‍ഡുകള്‍ നല്‍കിയിരുന്നു.

    ഭാഗ്യം തേടി എത്തിയ നടിമാര്‍

    ജ്യോതികയാണ് മറ്റൊരു മികച്ച നടി. സ്ത്രീ പ്രധാന്യമുള്ള രാക്ഷസി എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ജ്യോതികയ്ക്ക് പുരസ്‌കാരം ലഭിച്ചത്. നമ്മ വീട്ടു പിള്ളെ എന്ന ചിത്രത്തിലൂടെ ഐശ്വര്യ രാജേഷിന് മികച്ച നടിയ്ക്കുള്ള ക്രിട്ടികസ് അവാര്‍ഡ് ലഭിച്ചു. നേര്‍കൊണ്ട പാര്‍വെ എന്ന ചിത്രത്തിലൂടെ നടി ശ്രദ്ധ ശ്രീനാഥിനും മികച്ച നടിയ്ക്കുള്ള ക്രിട്ടികസ് അവാര്‍ഡ് ലഭിച്ചു. മികച്ച പുതുമുഖ നടി മേഘ ആകാശാണ്. എന്നെ നോക്കി പായും തോട്ട എന്ന സിനിമയിലൂടെയാണ് മേഘ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

     ഭാഗ്യം തേടി എത്തിയ നടിമാര്‍

    വിശ്വാസത്തില്‍ അജിത്തിന്റെ മകളായി അഭിനയിച്ച് അനിഘ മികച്ച ബാലതാരമായി.ഹലിദ ഷമീന്‍ ആണ് മികച്ച സംവിധായിക. മികച്ച ഹാസ്യ താരമായി രേവതി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള ക്രിട്ടിക് അവാര്‍ഡ് സാധാന സ്വന്തമാക്കി. ജെഎഫ്ഡബ്ല്യൂ നല്‍കിയ പ്രധാനപ്പെട്ട ചില അവാര്‍ഡുകള്‍ ഇതൊക്കെയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ജെഎഫ്ഡബ്ല്യൂ അവാര്‍ഡ് വിതരണം നടത്തിയതെങ്കിലും ചിത്രങ്ങളെല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത് ഇപ്പോഴാണ്. നിമിഷ നേരം കൊണ്ടാണ് ഈ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.

    ഭാഗ്യം തേടി എത്തിയ നടിമാര്‍

    പുരസ്‌കാര വേദിയില്‍ നിന്നും ചില രസകരമായ സംഭവങ്ങള്‍ കൂടി നടന്നിരുന്നു എന്നതാണ് മറ്റൊരു കാര്യം. നടി ജ്യോതിക വേദിയില്‍ നിന്നും സിലമ്പാട്ടം അവതരിപ്പിച്ചു എന്നതാണ് അതില്‍ ശ്രദ്ധേയം. സാരി ഉടുത്തിട്ടാണെങ്കിലും എടുത്ത് ചാടിയും തിരിഞ്ഞ് മറിഞ്ഞുമെല്ലാം ജ്യോതിക സിലമ്പാട്ടത്തിന്റെ ചുവടുകള്‍ ചെയ്തു. ഈ സമയം കാണികളില്‍ നിന്നുമുയരുന്ന ആര്‍പ്പുവിളികള്‍ മറ്റൊരു നടിയ്ക്കും കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍. ജ്യോതികയെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുകയാണെന്നാണ് ഈ വീഡിയോക്ക് താഴെ കൂടുതല്‍ ആളുകളും കമന്റിട്ടിരിക്കുന്നത്.

    ജ്യോതികയുടെ വീഡിയോ കാണാം

    English summary
    JFW Movie Awards 2020: Manju Warrier Won Best Actress In A Lead Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X