നയന്‍താര ഇനി ജീവയ്‌ക്കൊപ്പം
നയന്‍താര ഇപ്പോള്‍ തമിഴില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതീവശ്രദ്ധയും കൊടുക്കുന്നുണ്ട്. നയന്‍താരയുടെ അടുത്ത ചിത്രം ജീവയ്‌ക്കൊപ്പമാണെന്ന് റിപ്പോര്‍ട്ടുകള്‍.
'ഇ' എന്ന ചിത്രത്തിന് വേണ്ടി നേരത്തെ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ഒന്ന് രണ്ട് ചിത്രങ്ങള്‍ വേറെയും ഇരുവരും ഒന്നിച്ചു ചെയ്‌തെങ്കിലും നായികയും നായകനും ആയിരുന്നില്ല. കോമ്പിനേഷന്‍ സീനുകളും ചുരുക്കം മാത്രം. 2006 ലെ ഇ യ്ക്ക് ശേഷം ഈ ജോഡി വീണ്ടും ഒന്നിക്കുകയാണ് രാംനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ.

ഹാസ്യത്തിനും പ്രണയത്തിനും പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു എന്റര്‍ടൈന്‍മെന്റ് ട്രാക്കിലാകും മുന്നോട്ട് പോകുക. ഡിസംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. കുഭകോണവും തഞ്ചാവൂരുമാണ് പ്രധാന ലൊക്കേഷന്‍.
നയന്‍താരയെ സമീപിച്ചപ്പോള്‍ കഥകേട്ട് ഓകെ പറയുകയായിരുന്നത്രെ. ചിമ്പുവിന്റെ നായികയായി എത്തുന്ന 'ഇത് നമ്മ ആള്' എന്ന ചിത്രമാണ് നയന്‍സിന്റെ അടുത്ത റിലീസ്. നന്‍മ്പേണ്ട, തനി ഒരുവന്‍, മാസ്സ് എന്നിവിയാണ് പുതിയ ചിത്രങ്ങള്‍. 'ആദവന്' ശേഷം സൂര്യയും നയന്‍താരയും വീണ്ടും ഒന്നിക്കുകയാണ് മാസ്സിലൂടെ.


Click it and Unblock the Notifications