ജോക്കറിന് ശേഷം പുതിയ ചിത്രവുമായി രാജു മുരുകന്‍! നായകനായി ഈ സൂപ്പര്‍താരം!!

By Desk

തമിഴ് ചലച്ചിത്രരംഗത്തെ പ്രശസ്ത സംവിധായകനാണ് രാജു മുരുകകന്‍.'കുക്കു' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടുന്നത്.പിന്നീട് 'ജോക്കര്‍' എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്യ്തു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു 'ജോക്കര്‍'. സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍ ഗുരു സോമസുന്ദരമാണ് നായകകഥപാത്രത്തെ അവതരിപ്പിച്ചത്. രമ പാണ്ഡ്യനും ഗായത്രിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍

ജോക്കര്‍ എന്ന ചിത്രത്തിനുശേഷം രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് 'ജിപ്‌സി'. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ജീവയാണ് നായകന്‍.റാം, കാട്രതു തമിഴ് തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ചലച്ചിത്ര ജീവിതം ആരംഭിച്ച ജീവ ഡിഷ്യൂം, കോ, നന്‍പന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് മുന്‍നിരയിലേക്ക് കടന്നുവന്നത്. ഈ ചിത്രങ്ങളിലേതുപോലെ ജീവയുടെ മികച്ച കഥാപാത്രത്തിനായാണ് ജോക്കര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ആരാധകര്‍ കാത്തിരിക്കുന്നത്.

Gypsy

യാത്രയും പ്രണയവും നിറഞ്ഞ മനോഹരമായ കഥയാണ് ജിപ്‌സി അവതരിപ്പിക്കുന്നത്. നടാഷ സിംഗ് ആണ് ചിത്രത്തില്‍ ജീവയുടെ നായികയായി എത്തുന്നത്. താന്‍ ഇതിനു മുമ്പ് ചെയ്യ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ജിപ്‌സിയെന്നും, ഇതൊരു കെമേര്‍ഷ്യല്‍ ചിത്രം കൂടിയായിരിക്കുമെന്നും സംവിധായകന്‍ ചിത്രത്തക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കൂടാതെ ജീവയുടെ ഇതുവരെ അഭിനയിച്ച സിനിമകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു കഥാപാത്രമാകും ജിപ്‌സിയുടേത് എന്നും രാജു മുരുകന്‍ പറഞ്ഞിട്ടുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജോക്കര്‍ എന്ന ചിത്രം പോലെ സാമൂഹികപ്രസക്തിയുള്ള വിഷയവുമായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X