»   » ലാല്‍-വിജയ് മാജിക്ക്; ജില്ലയ്ക്ക് റെക്കോര്‍ഡ്

ലാല്‍-വിജയ് മാജിക്ക്; ജില്ലയ്ക്ക് റെക്കോര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

മലയാളവും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നേശന്‍ സംവിധാനം ചെയ്യുന്ന ജില്ലയെന്ന ചിത്രം. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും തമിഴകത്തിന്റെ ഇളയദളപതി വിജയും ഒന്നിയ്ക്കുന്നുവെന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ ഏറെ പ്രതീക്ഷകളുയര്‍ത്തുന്ന ചിത്രത്തിന്റെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക ്‌വിറ്റുപോയിരിക്കുകയാണ്. മേഖലകള്‍ തിരിച്ചാണ് വിതരണാവകാശം വിറ്റിരിക്കുന്നത്. സമീപകാലത്ത് ഒരു തമിഴ് ചിത്രത്തിനും ലഭിയ്ക്കാത്ത വന്‍തുകയാണ് നിര്‍മ്മാതാവ് ആര്‍ബി ചൗധരിയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാല്‍ സ്വന്തമാക്കിയത് സംബന്ധിച്ച് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Jilla

വിവിധ കമ്പനികള്‍ ചോദിച്ച തുകയ്ക്കാണത്ര ചിത്രം വാങ്ങിയിരിക്കുന്നത്. ഇതോടെ റിലീസിന് മുമ്പേതന്നെ ചിത്രം സൂപ്പര്‍ഗുഡ് ഫിലിംസിന് വന്‍ ലാഭം നേടിക്കൊടുത്തിരിക്കുകയാണ്. ജില്ലയുടെ സംവിധായകന്‍ നേശന്‍ നവാഗതനാണ്. കാജല്‍ അഗര്‍വാള്‍, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയുടെ പിതാവിന്റെ വേഷത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ഇവര്‍ ചേര്‍ന്നുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. ചെന്നൈ, ഹൈദാരാബാദ്, മധുര, ജപ്പാന്‍ എന്നിവിടങ്ങളിലായിട്ടാണ് ജില്ല ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഡബ്ബിങ് ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ സെന്‍സറിനായി അയയ്ക്കുന്ന ചിത്രം പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിനെത്തും.

English summary
The distribution rights of Jilla for the Trichy and Coimbatore areas have been sold for a huge price.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam