ജിമിക്കി കമ്മലിന്റെ ജ്യോതിക വേര്‍ഷന്‍ തരംഗമാവുന്നു! വൈറലായി വീഡിയോ! കാണൂ

By Prashant V R

നടി ജ്യോതികയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കാട്രിന്‍ മൊഴി. വീട്ടമ്മയും റേഡിയോ ജോക്കിയുമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജ്യോതിക അവതരിപ്പിക്കുന്നത്. മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തിനു ശേഷം നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ കൂടിയാണ് കാട്രിന്‍ മൊഴി.

വിദ്യാ ബാലന്റെ ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് സിനിമ. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറിനു പിന്നാലെ സിനിമയുടെതായി പുറത്തുവിട്ട പുതിയ വീഡിയോ തരംഗമായിരിക്കുകയാണ്.

katrin mozhi

വെളിപാടിന്റെ പുസ്‌കത്തിലെ ജിമിക്കി കമ്മല്‍ ഗാനത്തിനൊപ്പം ജ്യോതിക ചുവടുവെക്കുന്നതാണ് വീഡിയോയിലുളളത്. ജ്യോതികയ്‌ക്കൊപ്പം ലക്ഷ്മി മഞ്ജു, സാന്ദ്ര,സിന്ധു ശ്യാം,കുമരവേല്‍ തുടങ്ങിയവരും വീഡിയോയില്‍ എത്തുന്നുണ്ട്. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ജ്യോതികയുടെ കഥാപാത്രം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷം നടത്തുന്ന പാട്ടായിട്ടാണ് ജിമിക്കി കമ്മല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിജയിക്കാന്‍ സാധ്യതയുളള ഒരു പാട്ടായിരുന്നു തനിക്കു വേണ്ടതെന്നും അത്തരത്തില്‍ ആദ്യം മനസിലേക്ക് വന്നത് ജിമിക്കി കമ്മല്‍ ആയിരുന്നുവെന്നും സംവിധായകന്‍ രാധാ മോഹന്‍ പറഞ്ഞു. നവംബര്‍ 16നാണ് ജ്യോതികയുടെ കാട്രിന്‍ മൊഴി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X