ഇളയദളപതിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച ജിമ്മിക്കി കമ്മലുകാരി സൂര്യയ്‌ക്കൊപ്പം.. വീഡിയോ വൈറല്‍!
ജിമിക്കി കമ്മല്‍ ഡാന്‍സിലൂടെ താരമായി മാറിയ ഷെറില്‍ കടവുള്‍ സൂര്യയ്‌ക്കൊപ്പം പുതിയ ചിത്രത്തിലെ നൃത്തരംഗത്തില്‍. സംഗീത സംവിധായകന്‍ അനിരുദ്ധിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടയിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തംരഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിലെ ഗാനരംഗത്തിലാണ് ഷെറിന്‍ അഭിനയിച്ചിട്ടുള്ളത്. ഷെറിലിനൊപ്പം ചുവട് വെച്ച അന്ന ജോര്‍ജും ഗാനരംഗത്തിലുണ്ട്.
സൊഡക്ക് മേലെ എന്ന് തുടങ്ങുന്ന ഗാനരംഗത്തിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തരംഗമായി മാറിയ ജിമ്മിക്കി കമ്മല്‍ ഗാനത്തിലൂടെയാണ് ഷെറിനും ശ്രദ്ധിക്കപ്പെട്ടത്. ജിമ്മിക്കി കമ്മലിനൊപ്പം ഷെറിലും അന്നയും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മോഹന്‍ലാലിലും അരുണിനും അപ്പാനി രവിക്കൊപ്പവും ഷെറിലും സംഘവും നൃത്തം ചെയ്തിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെറിനെ തേടി സിനിമാപ്രവര്‍ത്തകര്‍ എത്തിയത്. വിജയ് നായകനായെത്തുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള അവസരം ഷെറില്‍ വേണ്ടെന്ന് വച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യ ചിത്രത്തിലെ നൃത്തരംഗത്തില്‍ ഷെറില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
Happy birthday @anirudhofficial wishing you all happiness..!! Thank you for all the peppy songs..! Rock on..!#SODAKKU @VigneshShivN pic.twitter.com/a4fcLq0h2a
— Suriya Sivakumar (@Suriya_offl) October 16, 2017


Click it and Unblock the Notifications