»   » നെഞ്ചത്ത് കൈവെക്കും ഈ തമിഴ് ജിമ്മിക്കി കമ്മല്‍ കേട്ടാല്‍... പക്ഷെ, സംഭവം അവിടേം വൈറലാ!!!

നെഞ്ചത്ത് കൈവെക്കും ഈ തമിഴ് ജിമ്മിക്കി കമ്മല്‍ കേട്ടാല്‍... പക്ഷെ, സംഭവം അവിടേം വൈറലാ!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഓണക്കാലത്ത് മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. കരിയറില്‍ ആദ്യമായി ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പക്ഷെ ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് അത് നിലനിര്‍ത്താനായില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററില്‍ നിന്നും ലഭിച്ചത്.

ദുല്‍ഖറിന്റെ നായികയെ പൊതുവേദിയില്‍ മര്യാദ പഠിപ്പിച്ച് ചിമ്പുവിന്റെ അച്ഛന്‍... പൊട്ടിക്കരഞ്ഞ് താരം!

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍... ഇതിലും മികച്ച ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം!

സിനിമ പ്രതീക്ഷ കാത്തില്ലെങ്കില്‍ 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' എന്ന ഗാനം അപ്രതീക്ഷിത ഹിറ്റായി മാറി. ചിത്രത്തിന്റെ ആദ്യ ഓഡിയോ പുറത്ത് വന്നത് മുതല്‍ പ്രേക്ഷകര്‍ പാട്ട് ഏറ്റെടുത്തു. ആഗോള ഹിറ്റായി ഈ ഗാനം മാറുകയായിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ തമിഴ് പതിപ്പും പുറത്ത് വന്നിരിക്കുകയാണ്.

തമിഴ് പതിപ്പ്

ഒരു സംഘം യുവാക്കളാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം തമിഴില്‍ ഒരുക്കിയിത്. അവര്‍ ഒന്നിച്ചിരുന്ന് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ യൂടൂബില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു.

വൈറലായി തമിഴ് പതിപ്പും

ജിമ്മിക്കി കമ്മലിന്റെ ഓരോ പതിപ്പുകളും യൂടൂബില്‍ തരംഗമായി മാറിയിരുന്നു. തമിഴ് പതിപ്പും ഇതിന് അപവാദമായില്ല. സെപ്തംബര്‍ 22ന് അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം 11 മില്യണ്‍ കാഴ്ച്ചക്കാര്‍ പിന്നിട്ടിരിക്കുന്നു.

ട്രോളിന് കുറവില്ല

മലയാളത്തില്‍ നിന്ന് അന്യഭാഷയിലേക്ക് പോകുന്ന ഏതൊരു സിനിമയും നേരിടുന്ന പോലുള്ള ട്രോള്‍ പ്രവാഹം ജമ്മിക്കി കമ്മല്‍ തമിഴ് പതിപ്പിനും ഉണ്ട്. ട്രോള്‍ പേജുകളില്‍ ആ ഗാനം പറന്ന് നടക്കുകയാണ്. ഈ ട്രോളുകള്‍ ഗാനത്തിന് നേടിക്കൊടുത്ത കാഴ്ച്ചക്കാര്‍ ചെറുതല്ല.

മൂഡ് നഷ്ടമായി

പാട്ടിന്റെ വരികള്‍ തമിഴിലേക്ക് മാറ്റിയാണ് ഇവര്‍ ഇത് ഉണ്ടാക്കിയിരിക്കുന്നത്. തമിഴിലേക്ക് മാറ്റിയപ്പോള്‍ മലയാള ഗാനത്തിനുണ്ടായിരുന്ന മൂഡ് അതിന് നഷ്ടമായി. പലപ്പോഴും വരികള്‍ ആ ഈണത്തിലേക്കും താളത്തിലേക്കും തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നത് പോലെ ആയിരുന്നു.

മികച്ചത് മലയാളം തന്നെ

തമിഴ് ഗാനത്തിന് റെക്കോര്‍ഡ് പ്രേക്ഷകരെ നേടാനായെങ്കിലും മികച്ച അഭിപ്രായം മലയാളം ഗാനത്തിന് തന്നെയാണ്. യൂടൂബിലെ കമന്റ് ബോക്‌സില്‍ നിറയുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നതും അതാണ്. ഗാനത്തിന് മോശം കമന്റുകളും ഉണ്ട്.

പിന്നിട്ടത് 20 മില്യന്‍

ഗാനത്തിന്റെ വിവിധ പതിപ്പുകള്‍ ഇറങ്ങിയപ്പോള്‍ യഥാര്‍ത്ഥ പതിപ്പ് 20 മില്യന്‍ കാഴ്ചക്കാരെ യൂടൂബില്‍ നേടിക്കഴിഞ്ഞു. വിവിധ വീഡിയോകള്‍ ഇറങ്ങിയപ്പോഴും മാതൃപതിപ്പിന് ഈ നേട്ടം കൊയ്യാനായി എന്നത് അപൂര്‍വ്വ നേട്ടമാണ്.

റെക്കോര്‍ഡിട്ടത് ഷെറിലും സംഘവും

ജിമ്മിക്കി കമ്മലിന്റെ നിരവധി പതിപ്പുകള്‍ ഇറങ്ങിയെങ്കിലും അവയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപകര്‍ പുറത്തിറക്കിയ പതിപ്പ് ആയിരുന്നു. അധ്യാപികയായ ഷെറില്‍ ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഈ വീഡിയോ ഒന്നര മില്യനിലധികം ആളുകള്‍ കണ്ടുകളിഞ്ഞു.

English summary
Jimikki Kammal Tamil version goes viral on youtube.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam