സുരരൈ പോട്രില്‍ സൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് അമ്പരന്ന് ജോണ്‍ എബ്രഹാം
കാപ്പാന്റെ വിജയത്തിന് പിന്നാലെ സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സൂരരൈ പോട്രു. ഇരുതി സുട്രു സംവിധാനം ചെയ്ത സുധി കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളി താരം അപര്‍ണാ ബാലമുരളി നായികയാവുന്ന സിനിമയുടെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്.

നിലവില്‍ ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ സൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിനെ ഞെട്ടിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ഫൈറ്റ് മാസ്റ്റര്‍ അന്‍ഭരിവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍ ജോണ്‍ എബ്രാമിനെ ഇദ്ദേഹം കാണിച്ചിരുന്നു. സൂര്യയുടെ പ്രകടനം കണ്ട് ജോണ്‍ അദ്ദേഹത്തെ പ്രശംസിച്ചതായാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ വെളിപ്പെടുത്തിയത്. പരേഷ് റാവല്‍,ജാക്കി ഷ്‌റോഫ്,മോഹന്‍ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മാറ്റിവെച്ചിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ഡേറ്റും നവംബര്‍ 10ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications