ജോജു ജോര്‍ജിന്റെ മാസ് അവസാനിക്കുന്നില്ല! തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കാന്‍ ജോജുവും ഐശ്വര്യയും

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ജോജു ജോര്‍ജ് ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകനാണ്. നല്ലൊരു വേഷത്തിന് വേണ്ടി വര്‍ഷങ്ങളോളം ജോജുവിന് കാത്തിരിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജോസഫ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയതോടെ ജോജുവിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. പിന്നീട് വന്ന സിനിമകളിലെല്ലാം ആ മികവ് കാഴ്ച വെക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ തമിഴിലേക്ക് കൂടി ജോജു അരങ്ങേറ്റം നടത്താന്‍ പോവുകയാണ്. ഇനിയും പേരിടാത്ത ധനുഷിന്റെ ചിത്രത്തിലൂടെയാണ് ജോജു ജോര്‍ജ് തമിഴിലഭിനയിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ലണ്ടനില്‍ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ നിര്‍മാതാക്കളായ വൈനോട്ട് സ്റ്റുഡിയോ ജോജുവിന്റെ അരങ്ങേറ്റം സ്ഥിരീകരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

 joju-danush

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും നടി ഐശ്വര്യ ലക്ഷ്മിയും അഭിനയിക്കുന്നുണ്ട്. ലണ്ടന്‍ കേന്ദ്രമായ ഒരു ഗാംഗ്സ്റ്റര്‍ ചിത്രത്തിന് വേണ്ടിയാണ് കാര്‍ത്തിക് സുബ്ബരാജും ധനുഷും വീണ്ടും ഒന്നിക്കുന്നതെന്നാണ് അറിയുന്നത്. ശശികാന്താണ് നിര്‍മാണം. ധനുഷ് നായകനായിട്ടെത്തുമ്പോള്‍ ഹോളിവുഡില്‍ നിന്നും ബ്രേവ് ഹേര്‍ട്ടിലെ താരം ജെയിംസ് കോസ്‌മോയും ചിത്രത്തിലുണ്ടെന്നാണ് സൂചന.

അടുത്തിടെ റിലീസിനെത്തിയ പൊറിഞ്ചു മറിയം ജോസ് നല്ല പ്രതികരണം വാരിക്കൂട്ടി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചോല എന്ന സിനിമയുമായി വെനീസ് ഫിലിം ഫെസ്റ്റിവലിലും താരം പോയിരുന്നു. ചലച്ചിത്ര മേളയില്‍ മുണ്ടുടുത്ത് മാസ് ലുക്കിലെത്തിയാണ് ജോജു പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X