നടി ശ്രീദേവിയെയും ഉപദ്രവിക്കാന്‍ നോക്കി! ബാലുമഹേന്ദ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമ പ്രവര്‍ത്തകന്‍
തമിഴിലെ താരങ്ങളെ ചില മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ വലിയ രീതിയിലാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. ബെയില്‍വാന്‍ രംഗനാഥന്റെ തുറന്ന് പറച്ചിലുകള്‍ക്കിടയിലൂടെ മാധ്യമപ്രവര്‍ത്തകന്‍ പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അന്തരിച്ച സംവിധായകനും ഛായാഗ്രാഹകരനുമായ ബാലുമഹേന്ദ്രയ്ക്ക് എതിരെയാണ് പാണ്ഡ്യന്‍ പറഞ്ഞിരിക്കുന്നത്.
ഒരു കാലത്ത് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച അതുല്യ കലാകാരനായിരുന്നു ബാലുമഹേന്ദ്ര. എന്നാല്‍ താരം മൂന്നുതവണ വിവാഹിതനായതും രണ്ട് തവണ നടിമാര്‍ ഭാര്യമാരായതുമൊക്കെ വലിയ വാര്‍ത്തയായി. എന്നാല്‍ നടി ശ്രീദേവിയെ അദ്ദേഹം ശല്യപ്പെടുത്തിയിരുന്നു എന്നതിനെ പറ്റിയുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തന്റെ സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന നടിമാരെ ബാലുമഹേന്ദ്ര പീഡിപ്പിക്കുമായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പാണ്ഡ്യന്‍ നടത്തിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങി അത് അവസാനിക്കുന്നതിനുള്ളില്‍ നടിമാര്‍ പല തവണ പീഡിപ്പിക്കപ്പെടുമായിരുന്നു എന്നും അവരില്‍ ചില നടിമാര്‍ അദ്ദേഹത്തിന്റെ ഭാര്യമാരും ആയെന്നും പാണ്ഡ്യന്‍ പറയുന്നു.
ശരിക്കും ബാലുമഹേന്ദ്ര ഒരു സൈക്കോ ആണ്. അതുപോലെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാലയും ഒരു സൈക്കോ ആയിരുന്നു. ബാലുമഹേന്ദ്രയുടെ അടുത്ത് നിന്നും അന്തരിച്ച നടി ശ്രീദേവിയെ രക്ഷിച്ചത് കമല്‍ ഹാസനാണ്. ബാലുവിന്റെ സിനിമയില്‍ താന്‍ അഭിനയിക്കില്ലെന്ന് ശ്രീദേവി വാശിപിടിച്ചെങ്കിലും ബാലു നിര്‍ബന്ധിച്ചു.
ശ്രീദേവി, സില്‍ക്ക് സ്മിത, ശോഭ, മൗനിാക, റെസീന, രേവതി തുടങ്ങിയ താരസുന്ദരിമാര്‍ ബാലുമഹേന്ദ്രയുടെ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തോടൊപ്പം സിനിമകളില്‍ അഭിനയിക്കുന്നത് നടിമാര്‍ നിര്‍ത്തി. അതിന് കാരണം അദ്ദേഹത്തില്‍ നിന്നുണ്ടാവുന്ന ലൈംഗികാക്രമണം ഭയന്നിട്ടാണ്.

ഇവിടെ ശ്രീദേവിയെ പലതവണ ഉപദ്രവിക്കാന്‍ നോക്കയെങ്കിലും കമല്‍ഹാസന്‍ അവരെ രക്ഷിക്കുകയായിരുന്നു. മാത്രമല്ല അവരുടെ സ്ത്രീത്വം സംരക്ഷിക്കാന്‍ ശ്രീദേവി അടക്കമുള്ളവര്‍ കഠിനമായി പോരാടേണ്ടി വന്നു എന്നാണ് പാണ്ഡ്യന്‍ പറയുന്നത്.
അതേ സമയം പാണ്ഡ്യന്റെ അഭിമുഖം ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ ഒരാളെക്കുറിച്ച് ഇപ്പോള്‍ എന്തിന് തുറന്ന് സംസാരിക്കണമെന്നാണ് ആരാധകര്‍ പാണ്ഡ്യനോട് ചോദിക്കുന്നത്. മാത്രമല്ല അദ്ദേഹം ഉദ്ദാഹരണമായി പറഞ്ഞ ശ്രീദേവി, സില്‍ക്ക് സ്മിത, ശോഭ തുടങ്ങിയ നടിമാരൊന്നും ഇന്ന് ജീവനോടെയില്ല. അപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരു കഴമ്പുമില്ലെന്നും ആരാധകര്‍ പറയുന്നു.
2014 ലാണ് ബാലുമഹേന്ദ്ര അന്തരിക്കുന്നത്. അസുഖബാധിതനായി താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബ്രുവരി 13-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് താരം മരണപ്പെടുകയായിരുന്നു. അതിന് മുന്‍പും ശേഷവും ബാലുമഹേന്ദ്രയെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.


Click it and Unblock the Notifications











