തന്റെ നായികമാരെയൊക്കെ ഭാര്യയാക്കും! ശോഭയെയും മൗനികയെയും ബാലുമഹേന്ദ്ര വിവാഹം കഴിച്ചതിനെ പറ്റി പാണ്ഡ്യന്‍
തമിഴ് സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായിരുന്നു ബാലുമഹേന്ദ്ര. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരാധകരെ ആകര്‍ഷിച്ചിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ തലമുറകള്‍ എന്ന സിനിമയാണ് അവസാനമായി അദ്ദേഹം സംവിധാനം ചെയ്തത്. ശേഷം 2014 ല്‍ അന്തരിച്ചു.
എന്നാലിപ്പോള്‍ ബാലു മഹേന്ദ്രയെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ പാണ്ഡ്യന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്നതും ഇതൊക്കെ ശരിയാണോ എന്ന് തോന്നിപ്പിക്കുന്ന ചില കാര്യങ്ങളാണ് പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തമിഴ് സിനിമയിലെ ഇതിഹാസങ്ങളില്‍ ഒരാളായിട്ടാണ് ബാലുമഹേന്ദ്ര അറിയപ്പെടുന്നത്. സംവിധാനത്തിന് പുറമേ അദ്ദേഹത്തിന്റെ ഛായാഗ്രഹണവും ശ്രദ്ധേയമായിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളാണ് ബാലുവിനെ വിവാദങ്ങളില്‍ നിറച്ചത്. നടി ശോഭയുടെ മരണത്തിന്റെ പേരില്‍ ഇന്നും അദ്ദേഹത്തിനെ കുറ്റപ്പെടുത്തുന്നവരുണ്ട്.
അഹിലേശ്വരിയാണ് ആദ്യം ബാലുമഹേന്ദ്ര വിവാഹം കഴിക്കുന്നത്. ശേഷം നടി ശോഭയുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് മൗനികയ്ക്കൊപ്പം ലിവിംഗ് ടൂഗതറായി ജീവിക്കുകയായിരുന്നു. ഇവരില്‍ നടി ശോഭയാണ് പതിനേഴാമത്തെ വയസില്‍ ആത്മഹത്യ ചെയ്തത്. ശോഭ ആത്മഹത്യ ചെയ്തതല്ലെന്നും ബാലുമഹേന്ദ്ര അവരെ കൊലപ്പെടുത്തിയതാണെന്നും ഇന്നും തര്‍ക്കമുള്ള കാര്യമാണ്.
ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകനായ പാണ്ഡ്യന്‍ ബാലുമഹേന്ദ്രയ്ക്കെതിരെയായി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. 'ബാലുമഹേന്ദ്രയെക്കാള്‍ മോശം സ്ത്രീത്വവാദി ഇല്ല, അദ്ദേഹം ഒരു തരം മനുഷ്യനാണ്. അദ്ദേഹത്തിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിമാര്‍ സിനിമ അവസാനിക്കും മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടായിരുന്നു. മാത്രമല്ല അവരെ വിവാഹം കഴിക്കാനും അദ്ദേഹം ശ്രമിക്കും.

ശോഭയും മൗനികയും പോലെയുള്ള നടിമാര്‍ അതിന് ഉദാഹരണമാണ്. 23 വയസ്സുള്ള ഒരു സ്ത്രീ തന്റെ വീട്ടില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാതെ അദ്ദേഹം മൗനികയുടെ കൂടെ ജീവിച്ചു. മറ്റൊരാളുമായി ഭര്‍ത്താവ് ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് അറിഞ്ഞതാണ് ശോഭ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം. ശോഭയുടെ മരണത്തിന് കാരണക്കാരനായ ബാലുമകേന്ദ്രയെ രക്ഷിച്ചത് എംജിആറാണെന്നും പാണ്ഡ്യന്‍ പറയുന്നു.
നടി ശോഭയുടെ മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാലു മറ്റൊരു വിവാഹം കഴിച്ചതിനെ പറ്റി പുറംലോകത്തോട് പറയുന്നത്. 1998 ലാണ് അക്കാലത്ത് സിനിമകളില്‍ അഭിനയിച്ചിരുന്ന നടി മൗനികയെ ബാലു വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ ബന്ധം വളരെ രഹസ്യമാക്കി വെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 2004-ല്‍ താരം അവരുടെ വിവാഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
2014 ഫെബ്രുവരി 13-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബാലുമഹേന്ദ്ര അന്തരിക്കുന്നത്. താരത്തെ ചെന്നൈയിലെ വിജയാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.


Click it and Unblock the Notifications











