അമ്മയെ ചതിച്ചത് അച്ഛനാണെന്ന ദേഷ്യമുണ്ട്! കനക ഒരു പ്രേതത്തെ പോലെ വീട്ടിൽ അടച്ച് താമസിക്കുകയാണെന്ന് റിപ്പോർട്ട്
ഗോഡ്ഫാദറിലെ മാലു എന്ന കഥാപാത്രം മാത്രം മതി നടി കനക മലയാളികളുടെ മനസില്‍ എത്രത്തോളം ഇടം നേടിയെന്ന് അറിയാന്‍. അഭിനയിച്ച സിനിമകളെല്ലാം വലിയ വിജയമാക്കി മാറ്റിയ ഭാഗ്യമുള്ള നായികയായിരുന്നു കനക. തമിഴിലും മലയാളത്തിലുമടക്കം നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയെങ്കിലും നടിയുടെ ഇപ്പോഴത്തെ ജീവിതം വളരെ ദയനീയമാണ്.
അമ്മയുടെ മരണമായിരുന്നു കനകയുടെ ജീവിതം തകര്‍ത്ത് കളഞ്ഞത്. വിവാഹം പോലും കഴിക്കാതെ ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുകയാണ് അവര്‍. ശരിക്കും പുറംലോകവുമായി യാതൊരു ബന്ധവും കാത്തുസൂക്ഷിക്കാതെ ഒരു പ്രേതത്തെ പോലെയാണ് കനകയുടെ ഇപ്പോഴത്തെ ജീവിതമെന്നാണ് മാധ്യമപ്രവര്‍ത്തകനായ സബിത ജോസഫ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞത്.

കനകയെ കുറിച്ച് പറയുന്നതിന് മുന്‍പ് അവരുടെ അമ്മയും നടിയുമായിരുന്ന ദേവികയെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ സംസാരിച്ചത്. 'ശിവാജി, എംജിആര്‍ തുടങ്ങി വലിയ നടന്മാര്‍ക്കൊപ്പം അഭിനയിച്ചിരുന്ന നടിയായിരുന്നു കനകയുടെ അമ്മ ദേവിക. അക്കാലത്തെ സ്വപ്‌ന സുന്ദരിയായിരുന്നു അവര്‍. അന്ന് ദേവിക ശിവാജിയുടെ ഒപ്പം നിരവധി ഹിറ്റ് പാട്ടുകളിലും അഭിനയിച്ചിരുന്നു. എപ്പോഴും ശിവാജിയുടെ കൂടെ നടക്കുവാണല്ലോ, എല്ലായിപ്പോഴും ആണുങ്ങളുടെ കൂടെ നടക്കുന്നതിനെ കുറിച്ച് ചോദിച്ച് ദേവികയുടെ അമ്മ അവരെ വഴക്ക് പറഞ്ഞു.
അഭിനയിക്കാന്‍ പോയാല്‍ അഭിനയിച്ച് വരണം, ശിവാജിയെ കല്യാണം കഴിക്കാന്‍ പോവുകയാണോ എന്നൊക്കെ അമ്മ നിരന്തരം ചോദിച്ചതോടെ അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് ദേവിക കൂട്ടുകാരിയോട് ചോദിച്ചു. കൂട്ടുകാരിയാണ് നീയൊരു കല്യാണം കഴിക്ക് എന്ന നിര്‍ദ്ദേശം കൊടുത്തത്. ആരെ കല്യാണം കഴിക്കുമെന്ന് ആലോചിപ്പോള്‍ ഒരു സംവിധായകനെങ്കിലും വേണമെന്ന് മനസിലായി. അങ്ങനെ നോക്കുമ്പോഴാണ് അസിസ്റ്റന്റ് സംവിധായകനായ ദേവദാസ് നടിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അദ്ദേഹം തന്റെ ജോലികളൊക്കെ തീര്‍ത്ത ശേഷം സമാധാനത്തോടെ വന്ന് ഒരിടത്ത് ഇരിക്കുകയാണ്. മറ്റുള്ളവരില്‍ നിന്നൊക്കെ അയാള്‍ വ്യത്യസ്തനാണെന്ന് ദേവികയ്ക്ക് തോന്നി.

അങ്ങനെ ദേവദാസിനോട് പോയിട്ട് നമുക്ക് കല്യാണം കഴിക്കാമെന്ന് നടി ചോദിച്ചു. ഇത് കേട്ട് ഞെട്ടിയ അദ്ദേഹം നിങ്ങള്‍ വലിയ നായികയല്ലേ, നമ്മള്‍ തമ്മില്‍ എന്ത് പൊരുത്തമാണുള്ളത് എന്നൊക്കെ ചോദിച്ചു. നിങ്ങളെന്തോ ആവേശത്തില്‍ പറയുന്നതാണ്, ആലോചിച്ചിട്ട് തീരുമാനമെടുക്കാന്‍ അയാള്‍ പറഞ്ഞെങ്കിലും ദേവിക തീരുമാനിച്ച് കഴിഞ്ഞിരുന്നു. അങ്ങനെ വളരെ പെട്ടെന്നാണ് അവര്‍ വിവാഹിതരാവുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്നതിലുപരി അന്നൊരു സിനിമ പോലും സംവിധാനം ചെയ്യാത്ത ആളായിരുന്നു ദേവദാസ്. ശേഷം ഇരുവരും ഒരു സിനിമ ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനിടയില്‍ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. അതാണ് നടി കനക. സാധാരണ ആളുകളെ പോലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചെറിയ വഴക്കുകള്‍ ആരംഭിച്ചു. ചില സമയത്ത് രണ്ടാളും വളരെ ദേഷ്യത്തിലാവുകയും ചീത്ത പറയുകയുമൊക്കെ ചെയ്തു. ഇതോടെ രണ്ടാളും വേര്‍പിരിഞ്ഞ് താമസിക്കാനും തുടങ്ങി. മകള്‍ കനകയെ അഭിനയിപ്പിച്ചാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞതോടെയാണ് ദേവിക മകളെ അഭിനയിപ്പിക്കാന്‍ വിടുന്നത്. അങ്ങനെ കനക ആദ്യമായി അഭിനയിച്ച ചിത്രം വലിയ വിജയമായി. ഒരു വര്‍ഷത്തോളം തിയേറ്ററില്‍ ഓടി. അതിന് ശേഷം പ്രഭു, കാര്‍ത്തിക്, രജനി, തുടങ്ങി തമിഴിലെയും മറ്റ് ഭാഷകളിലെയും നായകന്മാര്‍ക്കൊപ്പം കനക അഭിനയിച്ചു.
അമ്മ ജീവിച്ചിരുന്ന കാലത്ത് കനക സന്തോഷവതിയായിരുന്നു. അമ്മ മരിച്ചതോടെ പ്രതിസന്ധിയിലായി. നടിമാരെ സംബന്ധിച്ചിടത്തോളം അവര്‍ ഒരു റൂമിനകത്ത് ഇരിക്കുകയുള്ളു. അതാണ് അവരുടെ ലോകം. പുറത്ത് എന്താ നടക്കുന്നതെന്ന് അവര്‍ക്കറിയില്ല. നടിമാരായ ശോഭ, സില്‍ക്ക് സ്മിത തുടങ്ങിയവര്‍ക്കൊന്നും പുറത്ത് നടക്കുന്നതെന്താണെന്ന് അറിയില്ലായിരുന്നു. അവരുടെ മാര്‍ക്കറ്റ് വല്യൂ എന്താണെന്നോ എത്ര പ്രതിഫലം ലഭിക്കാറുണ്ടെന്നോ അവര്‍ക്ക് അറിയില്ല. അതൊക്കെ മാനേജര്‍മാരാണ് കൈകാര്യം ചെയ്തിരുന്നത്.
അമ്മയെ ചതിച്ചത് അച്ഛനാണെന്ന ദേഷ്യം കനകയ്ക്കുണ്ട്. അവരിപ്പോൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഒരു പ്രേതത്തെ പോലെയാണ് ജീവിക്കുന്നത്.


Click it and Unblock the Notifications











