»   » കല്യാണം കഴിഞ്ഞു എന്ന് കരുതി എന്റെ പ്രായം കൂടിയിട്ടില്ല; ധനുഷിനോട് അമല പറഞ്ഞത്

കല്യാണം കഴിഞ്ഞു എന്ന് കരുതി എന്റെ പ്രായം കൂടിയിട്ടില്ല; ധനുഷിനോട് അമല പറഞ്ഞത്

Written By:
Subscribe to Filmibeat Malayalam

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിയ്ക്കുന്ന അമ്മ കണക്ക് എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഐശ്വര്യ അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ഐശ്വര്യ തന്നെ സംവിധാനം ചെയ്ത നില്‍ ബാട്ടേ സന്നാട എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് അമ്മ കണക്ക്.

ചിത്രത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് ധനുഷ് വിളിച്ചതിനെ കുറിച്ച് അമല പോള്‍ ഓഡിയോ ലോഞ്ചില്‍ സംസാരിച്ചു. 'ഒരു ദിവസം ധനുഷ് എന്നെ വിളിച്ചിട്ട് നില്‍ ബാട്ടേ സന്നടയുടെ റീമേക്കില്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധമാണ് സിനിമ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, മകളുടെ വേഷമാണോ എനിക്ക് എന്ന്.

 amma-kanakku

അല്ല, പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ അമ്മയുടെ വേഷമാണെന്ന് ധനുഷ് പറഞ്ഞു. കല്യാണം കഴിഞ്ഞു എന്ന് കരുതി എന്റെ പ്രായം കൂടിയില്ല എന്ന് ഞാനന്ന് ധനുഷിനോട് പറഞ്ഞു. പക്ഷെ നില്‍ ബാട്ടേ സന്നട കണ്ടതിന് ശേഷം എന്റെ എല്ലാ മിഥ്യാധാരണകളും മാറി. ഈ സിനിമയാണ് ഞാനെന്റെ പുതിയ തലമുറയ്ക്ക് നല്‍കേണ്ടത് എന്ന് തോന്നി'- അമല പോള്‍ പറഞ്ഞു

അമലയുടെ അഭിനയത്തെ കുറിച്ച് ധനുഷിനോട് ചേദിച്ചപ്പോള്‍, അമലയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. ഇത്രയും നല്ലൊരു വേഷം ഇതിന് മുമ്പ് അമല പോള്‍ അവതരിപ്പിച്ചിട്ടില്ല എന്ന് സംശയിക്കാതെ പറയാം എന്ന് ധനുഷ് പറഞ്ഞു. 13 കാരിയായ മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനുള്ള ഒരമ്മയുടെ ഒറ്റയാള്‍ പോരാട്ടമാണ് അമ്മ കണക്ക് എന്ന ചിത്രം. ജൂണ്‍ 17 ന് സിനിമ റിലീസ് ചെയ്യും.

-
-
-
-
-
-
-
-
-
-
-
English summary
“Just because I got married, you can’t make me feel old”, says Amala Paul
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam