ഞങ്ങളുടെ ബന്ധം വളരെ സീരിയസാണ്! വിഷ്ണു വിശാലുമായി കടുത്ത പ്രണയത്തിലാണെന്ന് ജ്വാല ഗുട്ട

By Midhun Raj

രാക്ഷസന്റെ വിജയത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് വിഷ്ണു വിശാല്‍. മികച്ച പ്രതികരണം നേടിയ സിനിമ നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് തമിഴ് താരം മുന്നേറികൊണ്ടിരിക്കുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമായി എത്താറുണ്ട് താരം.

അടുത്തിടെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്‌ക്കൊപ്പമുളള വിഷ്ണു വിശാലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്നുളള റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തവണ ജ്വാല ഗുട്ടയ്‌ക്കൊപ്പമാണ് വിഷ്ണു വിശാല്‍ ന്യൂഇയര്‍ ആഘോഷിച്ചത്. പരസ്പരം ചുംബിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.

ഹാപ്പി ന്യൂഇയര്‍ മൈ ബേബി

ഹാപ്പി ന്യൂഇയര്‍ മൈ ബേബി എന്ന് കുറിച്ചുകൊണ്ടായിരുന്നു ജ്വാല ഗുട്ട വിഷ്ണുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നുളള കാര്യങ്ങള്‍ എല്ലാവരും ഉറപ്പിക്കുകയായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ജ്വാല ഗുട്ട നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. വിഷ്ണുവുമായുളള ബന്ധം സീരിയസാണെന്നാണ് ജ്വാല ഗുട്ട പറഞ്ഞത്.

ഞങ്ങളുടെ ബന്ധത്തെക്കുറിച്ച്

ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്ന് ജ്വാല പറയുന്നു. വളരെ യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തത്. വളരെ സ്വാഭാവികമായി കണ്ടുമുട്ടിയ ഞങ്ങള്‍ പിന്നീട് കൂടുതല്‍ അടുത്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കാറുമുണ്ടായിരുന്നു. അങ്ങനെ പരസ്പരം മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായുളള എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

ഞാന്‍ ഹൈദരാബാദില്‍

ഞാന്‍ ഹൈദരാബാദില്‍ ആണെങ്കിലും ചെന്നൈയിലുളള വിഷ്ണു ഇടയ്ക്കിടെ കാണാന്‍ വരാറുണ്ട്. ഹൈദാരാബാദിന് പുറത്തുളള ഒരാളുമായി അടുപ്പത്തിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. സിനിമയിലെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മനസിലാക്കി തന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്.

ഈ ബന്ധം വളരെ സീരിയസാണ്

ഈ ബന്ധം വളരെ സീരിയസാണ്. ജ്വാല ഗുട്ട അഭിമുഖത്തില്‍ പറഞ്ഞു. ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാമെന്നും. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ടെന്നുമാണ് വിഷ്ണു വിശാല്‍ മുന്‍പ് പറഞ്ഞത്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. വിഷ്ണു വിശാല്‍ മുന്‍പ് പറഞ്ഞ വാക്കുകളാണിവ.

More from Filmibeat

Read more about: vishnu vishal jwala gutta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X