»   » സൂര്യയെക്കുറിച്ച് മാത്രമല്ല മക്കളെക്കുറിച്ചും ജ്യോതിക വാചാലയാണ്, ദേവിനെക്കുറിച്ച് പറയുന്നത്!!

സൂര്യയെക്കുറിച്ച് മാത്രമല്ല മക്കളെക്കുറിച്ചും ജ്യോതിക വാചാലയാണ്, ദേവിനെക്കുറിച്ച് പറയുന്നത്!!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സ്‌ക്രീനില്‍ മികച്ച പ്രണയിതാക്കളായി തകര്‍ത്ത് അഭിനയിച്ച താരങ്ങള്‍ ജീവിതത്തിലും മികച്ച ജോഡികളാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. സൂര്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജ്യോതിക ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.

സൂര്യ ജ്യോതിക ദമ്പതികളുടെ മക്കളായ ദിയയും ദേവും ഇതിനോടകം തന്നെ പ്രശസ്തരായിക്കഴിഞ്ഞതാണ്. ഭര്‍ത്താവെന്ന നിലയില്‍ സൂര്യയ്ക്ക് നൂറു മാര്‍ക്കാണ് ജ്യോതിക നല്‍കുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള ജ്യോതികയുടെ തിരിച്ചുവരവിന് പിന്നിലും സൂര്യയാണ്. ജ്യോതിക പ്രധാന വേഷത്തിലെത്തിയ മഗലിയാര്‍ മട്ടും നിര്‍മ്മിച്ചത് സൂര്യയുടെ 2ഡി എന്റര്‍ടൈയിന്‍മെന്റാണ്.

സൂര്യയെക്കുറിച്ച് ജ്യോതിക പറയുന്നത്

സ്‌ക്രീനിലെ മികച്ച കെമിസ്ട്രി തന്നെയാണ് സൂര്യയും ജ്യോതികയും ജീവിതത്തിലും നില നിര്‍ത്തുന്നത്. സൂര്യയുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ക്കാണ് ജ്യോതിക പ്രാധാന്യം നല്‍കുന്നത്. തിരിച്ച് സൂര്യയാവട്ടെ ജ്യോതികയുടെയും മക്കളുടെയും കാര്യങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്നു.

സൂര്യയെ വിവാഹം ചെയ്യാന്‍ കാരണം

സൂര്യ നല്ല ഒരു ഭര്‍ത്താവായിരിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് സൂര്യയെ വിവാഹം ചെയ്തത്. അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്

നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കാളുപരി നിങ്ങളെ സ്‌നേഹിക്കുന്നയാള്‍ക്ക് എന്താണ് വേണ്ടതെന്നാണ് നിങ്ങള്‍ ചിന്തിക്കേണ്ടത്. നിങ്ങളേക്കാള്‍ പരിഗണന പങ്കാളിക്ക് നല്‍കുന്നതാണ് പ്രണയമെന്നും ജ്യോതിക പറയുന്നു.

സൂര്യയുടെ പകുതി ഗുണങ്ങള്‍ ദേവിന് കിട്ടിയാല്‍ സന്തോഷം

ഷൂട്ടിങ്ങ് ഉള്ള സമയത്താണെങ്കില്‍പ്പോലും തന്റെയും മക്കളുടെയും കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കാറുണ്ട് സൂര്യ. തനിക്ക് ഷൂട്ടിങ്ങ് ഉള്ള സമയത്ത് സന്തോഷത്തോടെ തന്നെ യാത്രയാക്കിയിട്ടേ സൂര്യ പോവാറുള്ളൂ. താന്‍ അടുത്തില്ലാത്തപ്പോള്‍ മക്കളുടെ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുമെന്നും ജ്യോതിക പറയുന്നു.

ഇളയമകന്‍ ദേവിനെക്കുറിച്ച്

സൂര്യയുടെ ഗുണങ്ങളുടെ പകുതിയെങ്കിലും ദേവിന് കിട്ടിയിരുന്നെങ്കില്‍ താന്‍ ഏറെ സന്തുഷ്ടയാകുമെന്ന് ജ്യോതിക പറഞ്ഞു. സൂര്യയും ജ്യോതികയും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ദിയയും ദേവും ഉണ്ടാവാറുണ്ട്.

English summary
Jyothika is talking about her family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam