»   »  ഇത് ചതിയായിപ്പോയി... വിജയ് ചിത്രത്തില്‍ നിന്ന് ജ്യോതിക പിന്മാറി, കാരണം?

ഇത് ചതിയായിപ്പോയി... വിജയ് ചിത്രത്തില്‍ നിന്ന് ജ്യോതിക പിന്മാറി, കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

ഭര്‍ത്താവ് സൂര്യയുടെ പൂര്‍ണ്ണപിന്തുണയോടെ സിനിമാ ലോകത്ത് സജീവമാകുകയാണ് ജ്യോതിക. ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ ജോ വിജയ് യുടെ 61 ാം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

ജീവിതത്തില്‍ ഇതുവരെ ചുട്ട ദോശയുടെ കണക്കുമായി ജ്യോ, ഭാര്യയ്ക്ക് വേണ്ടി ദോശ ഉണ്ടാക്കി സൂര്യയും

വിജയ് യും ജ്യോതികയും വീണ്ടും ഒന്നിയ്ക്കുന്നതായ വാര്‍ത്തകള്‍ ആരാധകരെയും ഏറെ സന്തോഷിപ്പിച്ചു. എന്നാലിപ്പോള്‍ കേള്‍ക്കുന്ന സിനിമയില്‍ നിന്ന് ജോ പിന്മാറിയെന്ന്. ഇത് ചതിയായിപ്പോയി എന്നാണ് ആരാധകര്‍ പറയുന്നത്.

വിജയ് യും ജോയും

ഖുഷി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയ ജോഡികളാണ് വിജയ് യും ജ്യോതികയും. തുടര്‍ന്ന് തിരുമലൈ എന്ന ചിത്രത്തിന് വേണ്ടിയും ജോയും വിജയ് യും ഒന്നിച്ചു.

അറ്റ്‌ലി ചിത്രത്തില്‍

വിജയ് - ജ്യോതിക കൂട്ടുകെട്ട് വീണ്ടും അറ്റ്‌ലി ചിത്രത്തിന് വേണ്ടി ഒന്നിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. വാര്‍ത്ത വിജയ് 61 ടീമും ജ്യോതികയോട് അടുത്ത വൃത്തങ്ങളും സ്ഥിരീകരിയ്ക്കുകയും ചെയ്തു.

പിന്മാറുന്നു എന്ന്

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറുന്നു എന്ന്. തിരക്കഥയിലെ ചില അഭിപ്രായവ്യത്യാങ്ങളാണത്രെ കാരണം. കഥ കേട്ട ശേഷം ചില മാറ്റങ്ങള്‍ വരുത്താന്‍ ജോ നിര്‍ദ്ദേശിച്ചിരുന്നുവത്രെ. ഇത് അറ്റ്‌ലി ചെയ്‌തോ ഇല്ലയോ എന്ന് വ്യക്തമല്ല. എന്തായാലും ചിത്രത്തില്‍ ജ്യോതികയ്ക്ക് പകരം പുതിയ നടിയെ തിരയുകയാണ്.

ജ്യോതികയ്ക്ക് പുറമെ

തെറി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലിയും വിജയ് യും ഒന്നിക്കുന്ന ചിത്രം താരസമ്പന്നതകൊണ്ടും മറ്റും നേരത്തെ ശ്രദ്ധ നേടി. സമാന്ത, കാജല്‍ അഗര്‍വാള്‍, എസ് ജെ സൂര്യ, സത്യരാജ് തുടങ്ങിയവര്‍ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. എആര്‍ റഹ്മാനാണ് സംഗീത സംവിധാനം.

ജോയുടെ പുതിയ ചിത്രം

36 വയതിനിലെ എന്ന ചിത്രത്തിന് ശേഷം ജ്യോതിക അഭിനയിക്കുന്ന പുതിയ സിനിമയാണ് മഗിളര്‍ മട്ടും. സ്ത്രീസ്വപ്‌നങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.

English summary
Though it was confirmed that Jyothika has been roped in for Vijay 61, the latest that we hear is that actres has backed out from the project. Reportedly, the Magalir Mattum actress opted out of the project citing creative differences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam