»   » സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

Posted By:
Subscribe to Filmibeat Malayalam

സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഗൗതം മേനോന്‍. ഗൗതമിന് ആദ്യത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത് സൂര്യ നായകനായ വാരണം ആയിരവും. അങ്ങനെ ഇരുവര്‍ക്കുമിടയില്‍ നല്ലൊരു കെമിസ്ട്രിയും ഫിസിക്‌സുമൊക്കെ ഉണ്ടായിരുന്നെങ്കിലും ധ്രുവനച്ചിത്തിരം എന്ന ചിത്രത്തിന്റെ പേരില്‍ തെറ്റിപ്പിരിഞ്ഞു.

ഇനിയൊരിക്കലും സൂര്യയുമൊന്നിച്ച് സിനിമ ചെയ്യില്ലെന്ന് ഗൗതം മേനോന്‍ പറഞ്ഞതോടെ എല്ലാവര്‍ക്കും നിരാശയായി. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂര്യയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ പോകുന്നു എന്ന് ഗൗതം പറഞ്ഞത് സര്‍പ്രൈസായിരുന്നു.

പിണക്കം മറക്കുന്നു, ഗൗതം മേനോനും സൂര്യയും വീണ്ടുമൊന്നിയ്ക്കുന്നു

ഈ പിണക്കം ചുമ്മാതങ്ങ് മാറിപ്പോയതല്ല. മാറ്റിയതാണ്. തമിഴകത്തിന്റെ പ്രിയ നായികയും സൂര്യയുടെ പ്രിയപത്‌നിയുമായ ജ്യോതികയാണ് ഇരുവര്‍ക്കുമിടയിലെ പിണക്കം മാറ്റാന്‍ മുന്‍കൈ എടുത്തതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

കാക്ക കാക്ക എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ജ്യോതിക നായികയായെത്തിയ ചിത്രം മികച്ച വിജയം നേടി. പിന്നീട് വാരണം ആയിരം എന്ന 'ബിഗ്' ചിത്രത്തിന് വേണ്ടി ഇരുവരും കൈകോര്‍ത്ത്, അതൊരു 'ബിഗ്' വിജയമാക്കി തീര്‍ക്കുയും ചെയ്തു.

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

സൂര്യ - ഗൗതം മേനോന്‍ നായകന്‍- സംവിധായകന്‍ കൂട്ടുകെട്ടില്‍ നിന്ന് സിനിമാലോകം ഒരുപാട് പിന്നെയും പ്രതീക്ഷിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഇരുവരും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമായി ധ്രുവനച്ചിത്തിരം പ്രഖ്യാപിയ്ക്കുന്നത്.

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

പിന്നെ കേട്ടത് സൂര്യ ഗൗതം മേനോന്റെ സിനിമ ഉപേക്ഷിച്ചു എന്നാണ്. ധ്രുവനച്ചിത്തിരത്തിന് വേണ്ടി താന്‍ തന്റെ ശരീരമൊക്കെ ശരിപ്പെടുത്തിയെങ്കിലും സംവിധായകന്‍ തിരക്കഥ പൂര്‍ത്തിയാക്കിയില്ല, തന്റെ സമയം കളഞ്ഞു എന്നൊക്കെയായിരുന്നു സൂര്യയുടെ പരാതി

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

താന്‍ സിനിമ ഒരുക്കുന്ന രീതി സൂര്യയ്ക്ക് അറിയാവുന്നതാണ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിട്ടല്ല കാക്ക കാക്കയും വാരണമായിരവും ഒരുക്കിയത്. എന്നിട്ടും ധ്രുവനച്ചിത്തിരത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി നല്‍കാം എന്ന് പറഞ്ഞിട്ടും സൂര്യ കാത്തിരുന്നില്ല- എന്നൊക്കെയായിരുന്നു ഗൗതം മേനോന്‍ പരാതി

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

ഗൗതം മേനോന്റെ സിനിമ തനിക്ക് വേണ്ട എന്ന നിലപാട് സൂര്യ എടുത്തപ്പോള്‍, ഇനി സൂര്യയ്‌ക്കൊപ്പം സിനിമ ചെയ്യില്ല എന്ന് ഗൗതം മേനോനും പറഞ്ഞു. അതിന് ശേഷം ഗൗതം അജിത്തിനെ നായകനാക്കി എന്നൈ അറിന്താല്‍ എന്ന ചിത്രമൊരുക്കി. വിക്രമിനെ നായകനാക്കി ധ്രുവനച്ചിത്തിരം ഒരുക്കുന്നതായി വാര്‍ത്തകളും വന്നു.

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

അങ്ങനെ ഗൗതമും സൂര്യയും പൂര്‍ണമായും 'അടിച്ച് പിരിഞ്ച്' എന്ന് നിനച്ചിരിക്കുമ്പോഴാണ് പിണക്കം മറന്നു എന്ന് പറഞ്ഞ് സംവിധായകന്‍ രംഗത്തെത്തുന്നത്. സൂര്യയ്‌ക്കൊപ്പം ഒരു സിനിമ ഒരുക്കാന്‍ തയ്യാറാണെന്നും, ഉലകനായകന്‍ കഴിഞ്ഞാല്‍ ഒരു കഥാപാത്രത്തിന് വേണ്ടിയുള്ള ആത്മാര്‍പ്പണം കണ്ടത് സൂര്യയിലാണെന്നും അഭിമുഖത്തില്‍ ഗൗതം പറഞ്ഞു.

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ജ്യോതിക

ഈ പിണക്കം മാറ്റിയതിന്റെ പൂര്‍ണ ക്രഡിറ്റ് നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതികയ്ക്കാണ്. ഗൗതം മേനോന്റെ അടുത്ത സൂഹൃത്ത് കൂടെയായ ജ്യോതിക പിണക്കം മാറ്റാന്‍ മുന്‍കൈ എടുക്കുകയായിരുന്നത്രെ.

English summary
Gautham Menon and Surya forgetting their clash are getting ready to make a comeback. Actress Jyothika who is wife of Surya and also close friend of Gautham Menon is rumored to play the mediator between them.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam