മഞ്ജു പോയ രാഷ്ട്രപതിഭവനില്‍ ഇപ്പോള്‍ ജ്യോതികയും
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ തിരിച്ചുവന്ന് 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തില്‍ അഭിനയിച്ചത്. അത്രയും വലുതൊന്നുമല്ലെങ്കിലും തമിഴില്‍ ജ്യോതികയുടെയും തിരിച്ചുവരവിന് വഴിയൊരുക്കുന്ന ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. എട്ട് വര്‍ഷത്തിന് ശേഷം ജ്യോതിക വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി.
ക്ലൈമാക്‌സ് രംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ദില്ലി രാഷ്ട്രപതി ഭവനില്‍ ജ്യോതികയുടെ കഥാപാത്രം രാഷ്ട്രപതിയെ കാണാനെത്തുന്നതാണ് രംഗം. ചിത്രത്തിന്റെ ബാക്കി ഷൂട്ട് ചന്നൈയില്‍ തന്നെയായിരിക്കും. ഷൂട്ടിങിന് വേണ്ടിയുള്ള പച്ചക്കറിത്തോട്ടവും കാര്യവുമൊക്കെ സെറ്റ് ചെയ്ത് കഴിഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നതും ബോബി സഞ്ജയ് ടീം തന്നെയാണ്. കഥയില്‍ തമിഴ് സ്‌റ്റൈയിലില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂവത്രെ.
മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത ഭര്‍ത്താവിന്റെ വേഷം തമിഴിലെത്തുമ്പോള്‍ ചെയ്യുന്നത് റഹ്മാനാണ്. മകളുടെ വേഷം അമൃത അനില്‍ തന്നെ ചെയ്യുന്നു. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസും 2ഡി എന്റര്‍ഡൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications