തന്തയ്ക്ക് വിളിയക്കാള്‍ മോശമായ തെറി, ജ്യോതികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ
സിനിമയിലെ വിവാദമായേക്കാവുന്ന സംഭാഷണങ്ങള്‍ പലതും മ്യൂട്ട് ആക്കിയാണ് കാണിക്കാറ്. എന്നാല്‍ ജ്യോതികയുടെ പുതിയ ചിത്രത്തിലെ ഒരു സംഭാഷണം ഒരു മറയുമില്ലാതെ പുറത്ത് വിട്ടു. ഇതോടെ സദാചാരം പുകഞ്ഞത് സെന്‍സര്‍ ബോര്‍ഡിനല്ല, സോഷ്യല്‍ മീഡിയ ജീവികള്‍ക്കാണ്.
നാച്ചിയാര്‍ എന്ന ചിത്രത്തിലെ ടീസറിറിലാണ് തന്തയ്ക്ക് വിളിയെക്കാള്‍ ഭീകരമായ ഒരു തെറി വാക്ക് ജ്യോതിക ഉപയോഗിയ്ക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ജ്യോതികയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകരും പറയുന്നത്.

നാച്ചിയാര്‍ എന്ന ചിത്രം
ജ്യോതികയെയും ജിവി പ്രകാശിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബാലയാണ് നാച്ചിയാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതിക പൊലീസ് ഓഫീസറായി എത്തുന്ന ചിത്രത്തില്‍ ചേരിയിലെ ചെറുപ്പക്കാരനായിട്ടാണ് ജിവി പ്രകാശ് അഭിനയിക്കുന്നത്.

നാച്ചിയാര്‍ ട്രെയിലര്‍
കഴിഞ്ഞ ദിവസമാണ് 52 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ജ്യോതിക രൂക്ഷമായി ഉപയോഗിച്ച ഒരേ ഒരു സംഭാഷണം മാത്രമേ ടീസറിലുള്ളൂ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസര്‍.

ആ വാക്ക്
ജ്യോതികയുടെ തേവടിയ പയലേ എന്ന പ്രയോഗമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. മലയാളത്തില്‍ തേവിടിച്ചി എന്നൊക്കെ വിളിക്കുന്നതിന് സമാനമാണ് ഈ പ്രയോഗം. ഇതിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിയ്ക്കുന്നത്.

ജിവി പ്രകാശ്
ഒരു ടിപ്പിക്കല്‍ ചേരി വാസിയായിട്ടാണ് ജിവി പ്രകാശ് ചിത്രത്തിലെത്തുന്നത്. പതിവ് ബാല ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഈ കഥാപാത്രത്തിനും സാമ്യതകള്‍ ഏറെയാണ്.

യഥാര്‍ത്ഥ സംഭവം
1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം.

ജ്യോതികയുടെ മടങ്ങിവരവ്
മടങ്ങി വരവില്‍ ജ്യോതിക ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് നാച്ചിയാര്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. തുടര്‍ന്ന് മഗിളര്‍ മട്ടും എന്ന സ്ത്രീപക്ഷ ചിത്രത്തിലും അഭിനയിച്ചു.


Click it and Unblock the Notifications