വീട്ടിൽ അനിയനും ചേട്ടത്തിയും! ഈ സൂപ്പർ താരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ, കാണൂ
തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കോളിവുഡ് ചിത്രമാണ് തമ്പി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, തമിഴ് പ്രേക്ഷകരുടേയും മലയാളികളുടേയും പ്രിയ താരങ്ങളായ കാർത്തിയും ജ്യോതികയും ഒന്നിച്ചെത്തുകയാണ്. ഇപ്പോഴിത ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. കാർത്തിയും ജ്യോതികയുമാണ് പോസ്റ്ററിൽ ഉള്ളത്.

ഇതാദ്യമായിട്ടാണ് കാർത്തിയും ജ്യോതികയും ഒന്നിച്ചെത്തുന്നത്. കാർത്തിയുടെ മൂത്ത സഹോദരിയെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. സത്യരാജും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമ്പിയിൽ സത്യരാജിന്റ മക്കളായിട്ടാണ് ഇവർ എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും തമ്പി.
കൈദിയ്ക്ക് ശേഷം പുറത്തു വരുന്ന കാർത്തി ചിത്രമായിരിക്കും തമ്പി. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്.വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ബോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.


Click it and Unblock the Notifications