ജ്യോതികയുടെ തമ്പിയെ പരിചയപ്പെടുത്തി മോഹൻലാൽ! ത്രില്ലടിച്ച് പ്രേക്ഷകർ, കാണൂ
കാർത്തി ജ്യോതിക ആദ്യമായി ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രമായ തമ്പിയുടെ ടീസർ പുറത്ത്. നടൻ മോഹൻലാലാണ് ടീസർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ടീസറിനോടൊപ്പം കാർത്തിക്കും ജ്യോതികയ്ക്കും ആശംസയും നേർന്നിട്ടുണ്ട്. ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ഛിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.കാർത്തിയും ജ്യോതികയുമായിരുന്നു പോസ്റ്ററിൽ.

ഇതാദ്യമായിട്ടാണ് കാർത്തിയും ജ്യോതികയും ഒന്നിച്ചെത്തുന്നത്. കാർത്തിയുടെ മൂത്ത സഹോദരിയെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. സത്യരാജും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമ്പിയിൽ സത്യരാജിന്റ മക്കളായിട്ടാണ് ഇവർ എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും തമ്പി.
കൈദിയ്ക്ക് ശേഷം പുറത്തു വരുന്ന കാർത്തി ചിത്രമായിരിക്കും തമ്പി. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്.വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ബോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.


Click it and Unblock the Notifications