ജ്യോതികയും മഞ്ജുവാര്യരും ശാലിനിയും തമ്മിലുള്ള ബന്ധമറിയാമോ?
സിനിമയില്‍ ആയാലും ചില നിമിത്തങ്ങള്‍ ഒക്കെയുണ്ട്. അല്ലെങ്കില്‍ പിന്നെ നടി ജ്യോതികയുടെ തിരിച്ച് വരവിനും മലയാളം സിനിമ കാരണമാകുമോ?. നായികയായി ജ്യോതിക ഹിന്ദിയില്‍ ആണ് അരങ്ങേറ്റം കുറിച്ചതെന്ന് അറിയാമല്ലോ . മലയാളം ചിത്രമായ അനിയത്തി പ്രാവിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ജ്യോതിക നായികയായി അരങ്ങേറുന്നത് .
വീണ്ടുമിതാ അഭിനയത്തിലേയ്ക്കുള്ള ജ്യോതികയുടെ തിരിച്ച് വരവിന് കാരണമാകുന്നത് മലയാള ചിത്രം . മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു. ഡോലി സജാ കേ രഹ്ന (1998) എന്ന ഹിന്ദി ചിത്രത്തില്‍ നായികയായിട്ടാണ് ജ്യോതിക അഭിനയത്തിലേയ്ക്ക് എത്തുന്നത്. മലയാളത്തില്‍ ശാലിനിയും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഹിറ്റ് ചിത്രമായ അനിയത്തി പ്രാവിന്റെ ഹിന്ദി പതിപ്പായിരുന്നു ഡോലി സജാ കേ രഹ്നാ .

മഞ്ജു വാര്യരും ശാലിനിയും അഭിനയിച്ച വേഷങ്ങളിലൂടെയാണ് രണ്ട് തണവയും ജ്യോതിക എത്തുന്നത്. മലയാളത്തില്‍ രാക്കിളിപ്പാട്ട് (ബഹുഭാഷ ചിത്രം) ഒഴികെ മറ്റൊരു ചിത്രത്തിലും ജ്യോതിക അഭിനയിച്ചിട്ടില്ലെങ്കിലും അവരുടെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത് രണ്ട് മലയാള ചിത്രങ്ങളാണ് .


Click it and Unblock the Notifications











