ജ്യോതിക ക്യാമറമാനെ കരയിപ്പിച്ചു!
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക തിരിച്ചുവരികയാണ്. മലയാളത്തില്‍ മഞ്ജുവരവിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതികയുടെ തിരിച്ചുവരവ്.
ക്യാമറയ്ക്ക് മുന്നില്‍ ജ്യോതിക തകര്‍ത്തഭിനയിക്കുകയായിരുന്നെന്നാണ് ഷൂട്ടിങ് സമയത്ത് കോടമ്പക്കത്തു നിന്നും കേട്ട വിശേഷം. സര്‍വ്വ പിന്തുണയും നല്‍കി സൂര്യ ജ്യോതികയ്‌ക്കൊപ്പം തന്നെ ഉണ്ടായിരുന്നു.

ക്യാമറയ്ക്ക് മുന്നിലെ ജ്യോതികയുടെ അഭിനയം കണ്ട് ചിത്രത്തിന്റെ ക്യാമറമാന്‍ കരഞ്ഞു പോയെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്. തന്റെ മൈക്രോബ്ലോഗിങ് സൈറ്റിലൂടെ ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ദിവാകര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
ജീവിതത്തില്‍ ആദ്യമായാണ് ഒരു സിനിമ കണ്ട് താന്‍ കരഞ്ഞുപോയതെന്ന് ഛായാഗ്രഹകന്‍ പറയുന്നു. തീര്‍ച്ചയായും ഇത് പ്രേക്ഷകരുടെ ഹൃദയം തൊടും എന്നാണ് ദിവാകര്‍ പറയുന്നത്. ജ്യോതികയ്ക്ക് പുറമെ റഹ്മാന്‍, അഭിരാമി, നാസര്‍, ഡല്‍ഹി ഗണേശ്, ഇളവരസു, എം എസ് ഭാസ്‌കര്‍, ദേവദര്‍ശിനി തുടങ്ങിയവരും തകര്‍ത്തഭിനയിച്ചു- ദിവാകര്‍ പറഞ്ഞു. മലയാളത്തിലും ദിവാകര്‍ തന്നെയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്.
റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. സൂര്യയുടെ ഡി ടു എന്റര്‍ടൈന്‍മെന്റാണ് 36 വയതിനിലെ നിര്‍മിയ്ക്കുന്നത്. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











